‘കുടുംബവിളക്കിലെ വേദികയല്ലേ ഇത്!! വിവാഹ വാർഷിക ഫോട്ടോഷൂട്ടുമായി നടി ശരണ്യ..’ – ഫോട്ടോസ് വൈറൽ

‘കുടുംബവിളക്കിലെ വേദികയല്ലേ ഇത്!! വിവാഹ വാർഷിക ഫോട്ടോഷൂട്ടുമായി നടി ശരണ്യ..’ – ഫോട്ടോസ് വൈറൽ

ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരകളിൽ ഒന്നായി റേറ്റിംഗിൽ മുന്നിൽ നിൽക്കുന്ന ഒന്നാണ് ഏഷ്യാനെറ്റിൽ കുടുംബവിളക്ക്. രണ്ട് വർഷത്തോളമായി സംപ്രേക്ഷണം ചെയ്യുന്ന സീരിയലിന് ഇന്നും പ്രേക്ഷകരുടെ എണ്ണത്തിൽ കുറവ് വന്നിട്ടില്ല. നടി മീര വാസുദേവൻ സുമിത്ര എന്ന കഥാപാത്രമായി നിറഞ്ഞാടുമ്പോൾ അതിന് ഒപ്പം നിൽക്കുന്ന ഒരു വില്ലത്തി വേഷമാണ് വേദിക.

വേദികയായി മൂന്നോളം താരങ്ങൾ ഇതിനോടകം അഭിനയിച്ചിട്ടുണ്ട്. ആദ്യ രണ്ട് പേർ പെട്ടന്ന് പിന്മാറിയപ്പോൾ ആ റോളിൽ അഭിനയിച്ച് പ്രേക്ഷകരുടെ പ്രീതി നേടിയ ആളാണ് മൂന്നാമത് എത്തിയ നടി ശരണ്യ ആനന്ദ്. അതിന് മുമ്പ് സിനിമയിൽ ചെറിയ റോളുകളിൽ അഭിനയിച്ചിട്ടുണ്ടായിരുന്ന ശരണ്യയ്ക്ക് കുടുംബ വിളക്കിൽ എത്തിയപ്പോൾ ഒരുപാട് മലയാളികൾ തിരിച്ചറിയാൻ തുടങ്ങുകയും ചെയ്തു.

പിന്നീടിങ്ങോട്ട് ശരണ്യയാണ് വേദികയായി തകർത്ത് അഭിനയിക്കുന്നത്. തനഹ എന്ന സിനിമയിലൂടെയാണ് ശരണ്യ അഭിനയ രംഗത്തേക്ക് വരുന്നത്. ഇത് കൂടാതെ മാമാങ്കം, ആകാശ ഗംഗ 2, അച്ചായൻസ് തുടങ്ങിയ സിനിമകളിൽ ശരണ്യ അഭിനയിച്ചിട്ടുണ്ട്. 2020-ലായിരുന്നു താരത്തിന്റെ വിവാഹം. ഇപ്പോഴിതാ വിവാഹം കഴിഞ്ഞ് രണ്ടാം വിവാഹ വാർഷികം ആഘോഷിക്കുകയാണ് ശരണ്യ ആനന്ദ്.

മനേഷ് രാജൻ നായർ എന്നാണ് താരത്തിന്റെ ഭർത്താവിന്റെ പേര്. വിവാഹ വാർഷിക ദിനത്തിൽ ഭർത്താവിന് ഒപ്പം ഒരു കിടിലം ഫോട്ടോഷൂട്ട് ചെയ്ത അതിന്റെ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുകയാണ്. എന്റെ പ്രണയത്തിന് വിവാഹ വാർഷിക ആശംസകൾ എന്ന് കുറിച്ചുകൊണ്ടാണ് ശരണ്യ ഫോട്ടോ പോസ്റ്റ് ചെയ്തത്. ഒരു ബെഡ് ഫോട്ടോഷൂട്ടാണ് ചെയ്തത്. അഭിഷേക് മംഗ്ലാവിലാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്.

CATEGORIES
TAGS