‘ഒരു പച്ച പനംതത്തയെ പോലെ!! സാരിയിൽ അതി സുന്ദരിയായി മാളവിക ജയറാം..’ – ഫോട്ടോസ് വൈറൽ

സിനിമ താരകുടുംബങ്ങളുടെ വിശേഷം അറിയാൻ മലയാളികൾക്ക് ഏറെ താൽപര്യമാണ്. മലയാള സിനിമയിലെ സൂപ്പർസ്റ്റാർ താരകുടുംബമാണ് നടൻ ജയറാമിന്റേത്. ജയറാമും നടി പാർവതിയുമായുള്ള വിവാഹവും പിന്നീട് സിനിമയിൽ നിന്ന് വിട്ടുനിൽക്കുകയും ചെയ്തപ്പോഴും പാർവതി എന്ന താരത്തിനോടുള്ള ഇഷ്ടത്തിൽ മലയാളികൾക്ക് ഒട്ടും കുറവ് വന്നില്ല. ജയറാമിന്റെ രണ്ട് മക്കളും പ്രേക്ഷകർക്ക് പ്രിയങ്കരരാണ്.

മൂത്തമകൻ കാളിദാസ് സിനിമയിൽ ബാലതാരമായി അഭിനയിക്കുകയും പിന്നീട് നായകനായി മാറുകയും ഇന്ന് തമിഴിൽ യുവതാരനിരയിൽ ഒരുപാട് ആരാധകരുള്ള ഒരു താരമായി ഇടംപിടിക്കുകയും ചെയ്തിരുന്നു. കാളിദാസ് സിനിമയിലേക്ക് എത്തിയപ്പോൾ മലയാളികൾ ഉറ്റുനോക്കിയത് മകൾ മാളവികയും അഭിനയത്തിലേക്ക് തിരിയുമോ എന്നായിരുന്നു. ചക്കി എന്ന ജയറാം വിളിക്കുന്ന മാളവിക മോഡലാണ്.

ഒരുപക്ഷേ വൈകാതെ തന്നെ സിനിമയിൽ നായികയായി അരങ്ങേറ്റവും പ്രേക്ഷകർ പ്രതീക്ഷിക്കുന്നുണ്ട്. മകൾ സിനിമയിൽ നായികയാകുന്നു എന്ന വാർത്തകളും ഉണ്ടായിരുന്നു. ഇപ്പോൾ മോഡലിംഗ് രംഗത്ത് സജീവമായ മാളവിക ജയറാമിന് ഒപ്പം ഒരു പരസ്യ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. കുറച്ച് നാൾ മുമ്പ് ഒരു തമിഴ് മ്യൂസിക് വീഡിയോയിലും മാളവിക അഭിനയിച്ചിട്ടുണ്ടായിരുന്നു.

ഇൻസ്റ്റാഗ്രാമിൽ മാളവികയും ഏറെ സജീവമാണ്. വീട്ടിൽ വിശേഷങ്ങളുടെ ഫോട്ടോസിനോടൊപ്പം മാളവിക ചില ഫോട്ടോഷൂട്ടുകളുടെയും ചിത്രങ്ങൾ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ പച്ച സാരിയിൽ ഒരു പനംതത്തയെ പോലെ സുന്ദരിയായിരിക്കുന്ന ചിത്രങ്ങൾ മാളവിക പോസ്റ്റ് ചെയ്തിരിക്കുകയാണ്. അമ്മയെ പോലെ തന്നെ സുന്ദരി എന്നാണ് ആരാധകർ കമന്റ് ഇട്ടിരിക്കുന്നത്. 1928-ന്റെ സാരിയാണ് മാളവിക ധരിച്ചിരിക്കുന്നത്.