‘എവിടേക്കാണെന്ന് അറിയില്ല, യാത്ര പോകുന്നു!! ചിത്രങ്ങളുമായി നടി മഞ്ജു വാര്യർ..’ – ഫോട്ടോസ് വൈറൽ

കേരള യൂത്ത് ഫെസ്റ്റിവലിൽ രണ്ട് തവണ കലാതിലകമായി മാറുകയും പിന്നീട് സിനിമയിൽ നായികയായി മാറുകയും ചെയ്ത മൂന്ന് വർഷത്തിനുള്ളിൽ ഇരുപതോളം സൂപ്പർഹിറ്റ് സിനിമകളിൽ നായികയായി തിളങ്ങുകയും ചെയ്ത താരമാണ് നടി മഞ്ജു വാര്യർ. 1995-ൽ പുറത്തിറങ്ങിയ സാക്ഷ്യം എന്ന സിനിമയിലൂടെയാണ് മഞ്ജു വാര്യർ അഭിനയ ജീവിതത്തിന് തുടക്കം കുറിച്ചത്.

പിന്നീട് 1996 മുതൽ 1999 വരെ മൂന്ന് വർഷം മഞ്ജുവിന്റെ വർഷങ്ങളായിരുന്നു. അതിന് ശേഷം ദിലീപുമായി വിവാഹിതയായ മഞ്ജു അഭിനയ ജീവിതത്തിൽ നിന്ന് വിട്ടുനിന്നു. മീനാക്ഷി എന്ന പേരിൽ ഒരു മകളും താരത്തിനുണ്ട്. പക്ഷേ ദിലീപുമായി വേർപിരിഞ്ഞ മഞ്ജു ഒടുവിൽ സിനിമയിലേക്ക് തന്നെ തിരിച്ചുവന്നു. കരിയറിന്റെ ഏറ്റവും നല്ല സമയത്തായിരുന്നു മഞ്ജു സിനിമ നിർത്തി പോയത്.

അതുകൊണ്ട് തന്നെ പ്രേക്ഷകർ തിരിച്ചുവരവ് സ്വീകരിച്ചു. ഇപ്പോൾ മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ എന്ന് വിശേഷിപ്പിക്കുന്ന താരമാണ് മഞ്ജു വാര്യർ. സ്ത്രീപക്ഷ സിനിമകൾക്ക് ഒപ്പം സൂപ്പർസ്റ്റാറുകളുടെ നായികയായും മഞ്ജു അഭിനയിക്കുന്നുണ്ട്. തിരിച്ചുവരവിൽ മോഹൻലാലിൻറെ നായികയായിട്ടാണ് മഞ്ജുവിനെ മലയാളികൾ കൂടുതൽ കണ്ടത്. ആയിഷയാണ് മഞ്ജുവിന്റെ ഇനി ഇറങ്ങാനുള്ള ചിത്രം.

മഞ്ജു യാത്രകൾ ചെയ്യാൻ ഇഷ്ടപ്പെടുന്ന ഒരാളാണെന്ന് മലയാളികൾക്ക് അറിയാവുന്ന കാര്യമാണ്. ഇപ്പോഴിതാ ബാഗും തൂക്കി എങ്ങോട്ടേക്കാണെന്ന് ഉറപ്പിക്കാത്ത ഒരു യാത്രയ്ക്ക് തിരിച്ചിരിക്കുകയാണ് മഞ്ജു. ഇതിന്റെ ചിത്രങ്ങൾ മഞ്ജു തന്നെ പോസ്റ്റ് ചെയ്തിട്ടുണ്ട്. “ഞാൻ എവിടേക്കാണ് പോകുന്നതെന്ന് എനിക്കറിയില്ല, പക്ഷേ ഞാൻ എന്റെ വഴിയിലാണ്..”, മഞ്ജു ചിത്രങ്ങൾക്ക് ഒപ്പം കുറിച്ചു.