‘നിങ്ങൾക്ക് സ്വപ്നം കാണാൻ! കുടുംബ വിളക്കിലെ വേദിക ബീച്ചിൽ ബിക്കിനിയിൽ..’ – ഫോട്ടോസ് പങ്കുവച്ച് ശരണ്യ

ഏഷ്യാനെറ്റിലെ റേറ്റിംഗിൽ ഏറെ മുന്നിൽ നിൽക്കുന്ന ഒരു പരമ്പരയാണ് കുടുംബവിളക്ക്. 1000-ൽ അധികം എപ്പിസോഡുകൾ പിന്നിട്ട കുടുംബവിളക്ക് ഈ അടുത്തിടെയാണ് ഒരു സീസൺ എന്ന രീതിയിൽ അവസാനിച്ചത്. ഇനി പുതിയ കഥയുമായി കുടുംബവിളക്കിലെ സുമിത്രയും ശ്രീനിലയം വീടും പുതിയ സീസണായി എത്തുകയാണ്. വരുന്ന ഡിസംബർ നാല് മുതൽ കുടുംബവിളക്ക് പുതിയ കഥയുമായി എത്തുകയാണ്.

കുടുംബവിളക്കിലെ ആദ്യ സീസണിലെ ഒട്ടുമിക്ക താരങ്ങളും പുതിയ കഥയിലുമുണ്ടാകും. എങ്കിലും ആദ്യ ഭാഗത്തിലുണ്ടായിരുന്ന വേദിക എന്ന കഥാപാത്രം ഇനിയുള്ള കഥയിലുണ്ടാകുമോ എന്നാണ് പ്രേക്ഷകർ ഉറ്റുനോക്കുന്നത്. ആദ്യ ഭാഗത്തിൽ വില്ലത്തിയായി അവസാനം നല്ല ഒരാളായി മാറുന്നതായിട്ടാണ് അവസാനിച്ചത്. വേദികയെ പ്രേക്ഷകർ ഇത്രത്തോളം സ്വീകരിക്കുന്ന കാരണം ആ പ്രകടനം കൊണ്ട് തന്നെയാണ്.

ശരണ്യ ആനന്ദ് എന്ന താരമാണ് വേദികയായി കുടുംബവിളക്കിൽ തിളങ്ങിയത്. മോഡലിംഗ് രംഗത്ത് നിന്നും സിനിമയിലേക്ക് എത്തിയ ചെറിയ വേഷങ്ങളിൽ അഭിനയിച്ചെങ്കിലും ശ്രദ്ധനേടുന്നത് കുടുംബവിളക്കിൽ എത്തിയ ശേഷമാണ്. സമൂഹ മാധ്യമങ്ങളിലും ഒരുപാട് ആരാധകരെ താരത്തിന് ലഭിച്ചു. 2020-ലായിരുന്നു ശരണ്യയുടെ വിവാഹം. മനേഷ് രാജൻ നായർ എന്നാണ് ശരണ്യയുടെ ഭർത്താവിന്റെ പേര്.

ഇപ്പോഴിതാ ഇരുവരും ഒരുമിച്ച് പട്ടായയിൽ അവധി ആഘോഷിക്കാൻ പോയിരിക്കുകയാണ്. പട്ടായ ബീച്ചിൽ ബിക്കി.നി ധരിച്ച് ഹോട്ട് ലുക്കിൽ നിൽക്കുന്ന ഫോട്ടോ ശരണ്യ തന്റെ ആരാധകരുമായി പങ്കുവെക്കുകയും ചെയ്തു. കുടുംബവിളക്കിൽ കണ്ടയൊരു വേദികയല്ല യഥാർത്ഥ ജീവിതത്തിൽ ശരണ്യ. മോഡലിംഗ് രംഗത്ത് നിന്നും വന്നതുകൊണ്ട് ഇത്തരം ഗ്ലാമറസ് വേഷങ്ങളിൽ ഇതിന് മുമ്പും ശരണ്യ ഫോട്ടോസ് പങ്കുവച്ചിട്ടുണ്ട്.