‘മിഥുന്റെ രോ​ഗശാന്തിക്ക് നേർച്ച! തിരുപ്പതിയിൽ മൊട്ടയടിച്ച് ഭാര്യ..’ – ഇതിൽ കൂടുതൽ എന്ത് ചോദിക്കാൻ എന്ന് താരം

ലൈഫ് ഈസ് ബ്യൂട്ടിഫുൾ എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് വരികയും പിന്നീട് നിരവധി സിനിമകളിൽ ശ്രദ്ധേയമായ വേഷം ചെയ്യുകയും ടെലിവിഷൻ അവതാരകനായും റേഡിയോ ജോക്കിയായും എല്ലാം മലയാളികളുടെ മനസ്സിൽ സ്ഥാനം നേടിയെടുത്ത താരമാണ് നടൻ മിഥുൻ രമേശ്. കോമഡി ഉത്സവം എന്ന പ്രോഗ്രാമിൽ അവതാരകനായതോടെ ഒരുപാട് മലയാളികൾക്ക് പ്രിയങ്കരനായി മിഥുൻ മാറിയത്.

കുറച്ച് മാസങ്ങൾക്ക് മുമ്പായിരുന്നു മിഥുൻ തനിക്ക് ബെല്‍സ് പാഴ്സി രോഗം പിടിപ്പെട്ടുവെന്നും അതിന്റെ ഭാഗമായി മുഖം ഒരു വശത്തേക്ക് കോടുന്നവെന്നും അദ്ദേഹം കാണിച്ചുകൊണ്ട് ഒരു പോസ്റ്റ് പങ്കുവച്ചിരുന്നു. മിഥുന്റെ ആരോഗ്യം പൂർണമായും ശരിയാകാൻ അന്ന് എല്ലാവരും പ്രാർത്ഥിക്കുകയും ആശ്വസിപ്പിക്കുകയും ഒക്കെ ചെയ്തു. ഡോക്ടറുടെ ചികിത്സയിലൂടെയും മരുന്നിലൂടെയും അദ്ദേഹം പഴയ പോലെ ആവുകയും ചെയ്തു.

ഇപ്പോഴിതാ തന്റെ രോഗശാന്തിക്ക് വേണ്ടി ഭാര്യ തിരുപ്പതിയിൽ മൊട്ടയടിക്കുമെന്നുള്ള നിറച്ച് പറഞത് ചെയ്തതിന്റെ ചിത്രങ്ങൾ മിഥുൻ പങ്കുവച്ചിരിക്കുകയാണ്. “മൊട്ടൈ ബോസ് ലക്ഷ്മി.. എന്റെ ബെല്‍സ് പാഴ്സി പോരാട്ടദിനങ്ങൾ നിങ്ങളിൽ കുറെ പേർക്കെങ്കിലും അറിയാമെന്ന് തോന്നുന്നു. അന്ന് നിങ്ങൾ ഓരോരുത്തരുടെയും പ്രാർത്ഥന കൊണ്ട് തന്നെയാണ് ഇന്ന് കാണുന്ന രൂപത്തിൽ തിരികെ എത്താൻ കഴിഞ്ഞത്. പക്ഷെ എന്റെ ഭാര്യ ഒരു ലെവൽ കൂടുതൽ പ്രാർത്ഥിച്ചിരുന്നു.

ആ അസുഖം മാറാൻ ഭാര്യ നേർന്നതാണ് തിരുപ്പതിയിൽ മുടി കൊടുക്കാമെന്ന്.. അങ്ങനെ ചിഞ്ചുകുട്ടി മൊട്ട കുട്ടിയായി.. ശരി, എനിക്ക് കൂടുതൽ എന്ത് ചോദിക്കാൻ കഴിയും? സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും വിശ്വാസത്തിന്റെയും ഈ അസാധാരണ പ്രവൃത്തിക്ക് നന്ദി. രോഗശാന്തി ശക്തിയിലുള്ള ഞങ്ങളുടെ വിശ്വാസം വീണ്ടും ഉറപ്പിക്കുന്നു. ഞങ്ങൾക്ക് ഏറ്റവും മികച്ച ദർശനം നൽകുകയും ചെയ്ത ശ്രീധർ സ്വാമിക്ക് ഒരു വലിയ നന്ദി..”, മിഥുന ചിത്രങ്ങൾക്ക് ഒപ്പം കുറിച്ചു.