‘പുറകെ ഓടും സാറേ.. ഓടിച്ചിട്ട് പിടിക്കും!! കേരള പൊലീസിന് സല്യൂട്ട്..’ – അഭിനന്ദിച്ച് നടി കൃഷ്ണ പ്രഭ

ഓയൂരിൽ ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികളെ പിടിച്ച കേരള പൊലീസിനെ അഭിനന്ദിച്ച് നടി കൃഷ്ണപ്രഭ. കുഞ്ഞിനെ കണ്ടുകിട്ടിയപ്പോൾ കേരള പൊലീസിനെ അഭിനന്ദിച്ച് പോസ്റ്റ് ഇട്ടപ്പോൾ കൃഷ്ണപ്രഭയ്ക്ക് ഒരുപാട് വിമർശന കമന്റുകൾ കിട്ടിയിരുന്നു. പൊലീസ് എന്ത് ചെയ്തുവെന്നൊക്കെയാണ് അന്ന് പലരും ചോദിച്ചത്. ഇപ്പോൾ അവർക്കുള്ള മറുപടിയായിട്ടാണ് പ്രതികളെ കിട്ടിയപ്പോൾ ഒരിക്കൽ കൂടി പോസ്റ്റ് ഇട്ടത്.

“കഴിഞ്ഞ ദിവസം ഓയൂരിൽ കാണാതായ പെൺകുട്ടിയെ കണ്ട് കിട്ടിയപ്പോൾ കേരള പൊലീസിനെ അഭിനന്ദിച്ച് പോസ്റ്റിട്ടപ്പോൾ പലരും എതിർത്ത് മറുപടിയിട്ടിരുന്നു. കേരള പൊലീസ് പ്രതികളെ പിടിക്കും എന്ന് അന്ന് പറഞ്ഞിരുന്നു. പ്രതികളെ പിടിച്ചിട്ടുണ്ട്പിടിച്ചിട്ട് ഉണ്ട്.. കണ്ണൂർ സ്‌ക്വാഡിന്റെ ക്ലൈമാക്സിൽ മമ്മൂക്ക പറഞ്ഞ ഡയലോഗ് ഒന്നൂടെ ഓർമ്മിപ്പിക്കുന്നു.

‘നാട്ടിൽ എന്തുപണിയും നടത്തിയിട്ട് രക്ഷപ്പെടാമെന്നൊരു വിചാരം ഉണ്ട്.. പുറകെ ഓടും സാറേ.. ഓടിച്ചിട്ട് പിടിക്കും കേരള പൊലീസ്.. ഓടിയ വഴിയിലൂടെ തിരിച്ചു കൊണ്ടുവരികയും ചെയ്യും..’ ഒരിക്കൽ കൂടി കേരള പൊലീസിന് സല്യൂട്ട്..”, കൃഷ്ണ പ്രഭ അഭിനന്ദിച്ച് പോസ്റ്റ് ഇട്ടു. പൊലീസിനെ അഭിനന്ദിച്ച് നിരവധി കമന്റുകളും വന്നു. നിമിഷനേരം കൊണ്ട് തന്നെ സമൂഹ മാധ്യമങ്ങളിൽ അത് വൈറലാവുകയും ചെയ്തിരുന്നു.

ചാത്തന്നൂർ സ്വദേശിയായ പദ്മകുമാറും കുടുംബവുമാണ് തട്ടിക്കൊണ്ടുപോക്കലിന് പിന്നിലെ പ്രതികൾ. പദ്മകുമാർ, ഭാര്യ അനിതകുമാരി, മകൾ അനുപമ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. നവംബർ ഏഴിനാണ് വെള്ള കാറിൽ എത്തിയ നാലംഗ സംഘം കുട്ടിയ തട്ടികൊണ്ട് പോയത്. സംഘത്തിൽ കൂടുതൽ പേരുണ്ടോ എന്നും പൊലീസ് അന്വേഷിച്ചുവരികയാണ്. പ്രതികളിൽ ഒരാളായ അനുപമ യൂട്യൂബർ കൂടിയാണ്.