‘എന്റെ മനസ്സ് ശാന്തമാക്കാൻ, എന്റെ ആത്മാവിനെ ഉറപ്പിക്കാൻ..’ – ആദിയോഗി ശിവ പ്രതിമയുടെ മുന്നിൽ നടി സനുഷ
ഒരുപാട് യാത്രകൾ ചെയ്യുന്ന മലയാളത്തിലെ ഒരു യുവനടിയാണ് സനുഷ സന്തോഷ്. ജീവിതത്തിലെ പ്രതിസന്ധി ഘട്ടങ്ങളെ തരണം ചെയ്യാൻ യാത്രകൾക്ക് സാധിക്കുമെന്ന് സനുഷ പല അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്. അടുത്തിടെ ഒരു വീഡിയോയിൽ സനുഷ താൻ വിഷാദരോഗത്തിന് അടിമപ്പെട്ടിരുന്നുവെന്നും ജീവനൊടുക്കണമെന്ന് വരെ ചിന്തിച്ചെന്നും പറഞ്ഞിരുന്നു.
യാത്രകളാണ് ഒരു പരുധിവരെ തന്നെ ജീവിതത്തിലേക്ക് തിരിച്ച് കൊണ്ടുവന്നതെന്ന് സനുഷ പറഞ്ഞു. ഇപ്പോഴിതാ ലോകത്തിലെ തന്നെ ഏറ്റവും പൊക്കം കൂടിയ ഊർദ്ധ്വകായ പ്രതിമയെന്ന ഗിന്നസ് റിക്കോർഡ് നേടിയ ആദിയോഗി ശിവ ഭഗവാന്റെ പ്രതിമയ്ക്ക് മുന്നിൽ നിൽക്കുന്ന ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് താരം. തമിഴ് നാട് ജില്ലയിലെ കോയമ്പത്തൂരാണ് പ്രതിമ സ്ഥിതി ചെയ്യുന്നത്.
2017-ൽ മഹാശിവരാതിയുടെ അന്നാണ് രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ് ആദിയോഗി ശിവ പ്രതിമ അനാവരണം ചെയ്തത്. 112 അടിയോളം ഉയരുമുള്ള ഈ ശിവ പ്രതിമ രൂപകല്പന ചെയ്തത് ആത്മീയാചാര്യൻ ജഗ്ഗി വാസുദേവാണ്(സദ്ഗുരു). സനുഷ അതിന് മുന്നിൽ കണ്ണടച്ച് നിൽക്കുന്ന ചിത്രമാണ് ആദ്യം പോസ്റ്റ് ചെയ്തത്. ചിത്രങ്ങൾക്കൊപ്പം മനോഹരമായ ക്യാപ്ഷനും താരം നൽകിയിട്ടുണ്ട്.
‘ശാന്തത പാലിക്കുന്നതിലൂടെ എന്നെ അലട്ടുന്നതെല്ലാം എനിക്ക് ജയിക്കാൻ കഴിയും.. അതിനാൽ ഞാൻ ഈ അവസരത്തിൽ സമാധാനത്തെ ക്ഷണിക്കുന്നു.. കൊടുങ്കാറ്റുകളെ ശാന്തമാക്കാൻ.. മനസ്സിനെ ശാന്തമാക്കാൻ.. എന്റെ ആത്മാവിനെ ഉറപ്പിക്കാൻ..’, സനുഷ കുറിച്ചു. ഉള്ളിലുള്ള ദുശ്ചിന്തകളെ മാറ്റി മനസ്സ് ശാന്തമാക്കി മുന്നോട്ട് പോകാനാണ് തനിക്ക് ഇഷ്ടമെന്ന് സനുഷ ഓർമ്മപ്പെടുത്തുന്നു.
നിരവധി ആരാധകരാണ് ഫോട്ടോസിന് താഴെ കമന്റുകൾ ഇട്ടിരിക്കുന്നത്. സനുഷയുടെ സിനിമ ജീവിതത്തിലേക്കുള്ള തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകർ. ബാലതാരമായി അഭിനയിച്ച് തുടങ്ങിയ സനുഷ അവസാനമായി മലയാളത്തിൽ അഭിനയിച്ചത് 2016-ലാണ്. ജേഴ്സി എന്ന തെലുഗ് ചിത്രത്തിലാണ് സനുഷ അവസാനമായി അഭിനയിച്ചത്.