‘ഏത് വേഷമാണെങ്കിലും എപ്പോഴാണെങ്കിലും കുഴപ്പമില്ല..’ – സാരിയിൽ പുഷ് അപ്പ് എടുത്ത് ബോളിവുഡ് നടി ഗുൽ പനാഗ്

‘ഏത് വേഷമാണെങ്കിലും എപ്പോഴാണെങ്കിലും കുഴപ്പമില്ല..’ – സാരിയിൽ പുഷ് അപ്പ് എടുത്ത് ബോളിവുഡ് നടി ഗുൽ പനാഗ്

ഇന്ത്യൻ സിനിമയിലെ മിക്ക നടിമാരും ഇപ്പോൾ തങ്ങളുടെ ശരീരസൗന്ദര്യത്തെ കുറിച്ച് ശ്രദ്ധിക്കുന്ന ആളുകളാണ്. അതിപ്പോ ഏത് ഭാഷയിലാണേലും നടന്മാരെ പോലെ തന്നെ ജിമ്മിൽ ഒക്കെ പോയി ശരീരം ഫിറ്റായി സൂക്ഷിക്കാൻ ഇന്നത്തെ കാലത്തെ നടിമാർ ശ്രദ്ധിക്കാറുണ്ട്. പലരും വർക്ക് ഔട്ട് ചെയ്യുന്ന വീഡിയോസും ഫോട്ടോസും ആരാധകർക്കൊപ്പം പങ്കുവെക്കാറുണ്ട്.

മിക്കവരും സ്കിൻ ഫിറ്റ് വെയറുകളാണ് വർക്ക് ഔട്ട് ചെയ്യുമ്പോൾ പോസ്റ്റ് ചെയ്യാറുള്ളത്. അതിനെയെല്ലാം വെല്ലുവിളിച്ച് തന്റെ ഷൂട്ടിംഗ് ലൊക്കേഷനിൽ സാരിയുടുത്ത് പുഷ് അപ്പ് ചെയ്യാൻ പറ്റുമെന്ന് തെളിയിച്ചിരിക്കുകയാണ് ബോളിവുഡ് നടി ഗുൽ പനാഗ്. പേര് പറഞ്ഞാൽ ഒരു പക്ഷേ മലയാളികൾക്ക് താരത്തെ പിടികിട്ടിയെന്ന് വരില്ല.

എന്നാൽ ഗുൽ അഭിനയിച്ച വെബ് സീരീസുകൾ ഒട്ടുമിക്കതും മലയാളി പ്രേക്ഷകർ കണ്ടിട്ടുണ്ടെന്നതാണ് സത്യം. സാരിയിൽ പുഷ് അപ്പുകൾ എടുത്ത ഗുലിനെ സോഷ്യൽ മീഡിയയും അവരുടെ ആരാധകരും അഭിനന്ദിച്ച് കമന്റുൾ ഇട്ടിട്ടുണ്ട്. ‘എവിടെയായാലും എപ്പോഴായാലും..’ എന്ന ക്യാപ്ഷനോടെയാണ് താരം വീഡിയോ പോസ്റ്റ് ചെയ്തത്. പെൺകുട്ടികൾക്ക് പ്രചോദനമാണ് ഗുലിന്റെ വീഡിയോ എന്നാണ് ആരാധകർ പറയുന്നത്.

നിരവധി മലയാളി താരങ്ങൾ അഭിനയിച്ച ഫാമിലി മാനിലും അടുത്തിടെ ഇറങ്ങിയ പാതാൾ ലോകിലും ഗുൽ അഭിനയിച്ചിട്ടുണ്ട്. 2003-ൽ അഭിനയരംഗത്ത് വന്ന ഗുൽ പനാഗ് നിരവധി സിനിമകളിൽ വെബ് സീരീസിലും അഭിനയിച്ചിട്ടുണ്ട്. 2011-ൽ വിവാഹിതയായ ഗുലിന് നിഹാൽ എന്ന പേരിൽ ഒരു മകനുമുണ്ട്. ആം ആദ്മി പാർട്ടിക്ക് വേണ്ടി ഒരിക്കൽ ഇലക്ഷനിൽ മത്സരിച്ചിട്ടുണ്ട് താരം.

CATEGORIES
TAGS