‘കൊച്ചുണ്ടാപ്രിയുടെ അമ്പിളി തന്നെ ഇത്! എക്സിക്യൂട്ടീവ് ലുക്കിൽ തിളങ്ങി സനുഷ..’ – ഫോട്ടോസ് കാണാം

‘കൊച്ചുണ്ടാപ്രിയുടെ അമ്പിളി തന്നെ ഇത്! എക്സിക്യൂട്ടീവ് ലുക്കിൽ തിളങ്ങി സനുഷ..’ – ഫോട്ടോസ് കാണാം

ബാലതാരമായി അഭിനയിച്ച് മലയാളികൾക്ക് സുപരിചിതമായ മുഖമാണ് നടി സനുഷയുടേത്. കല്ലുകൊണ്ടൊരു പെണ്ണ് എന്ന സിനിമയിലാണ് സനുഷ ആദ്യമായി അഭിനയിക്കുന്നത്. ദാദ സാഹിബ്, രാവണപ്രഭു, ഈ പാർക്കും തളിക, മീശമാധവൻ, എന്റെ വീട് അപ്പുവിന്റെയും തുടങ്ങിയ സിനിമകളിൽ ബാലതാരമായി അഭിനയിച്ചു താരം.

പിന്നീട് കാഴ്ചയിൽ ബാലതാരമായി അഭിനയിച്ച ശേഷമാണ് സനുഷ പ്രിയപ്പെട്ട താരമായി മാറിയത്. അതിൽ കൊച്ചുണ്ടാപ്രിയുടെ സ്വന്തം അമ്പിളി ചേച്ചിയായി തകർത്ത് അഭിനയിച്ച സനുഷയ്ക്ക് മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാർഡും ലഭിച്ചു. 2012-ൽ ദിലീപിന്റെ നായികയായി അഭിനയിച്ചുകൊണ്ട് മുൻനിര നായികനടിയിലേക്ക് മാറുകയും ചെയ്തു.

അതിന് ശേഷം നിരവധി സിനിമകളിൽ നായികയായും സഹനടിയായും ഒക്കെ താരം അഭിനയിച്ചിട്ടുണ്ടെങ്കിലും മലയാളികൾക്ക് ഇന്നും ആ കൊച്ചു കുട്ടിയായി തിളങ്ങി നിന്ന സനുഷ തന്നെയാണ്. ജേഴ്സി എന്ന തെലുങ്ക് സിനിമയിലാണ് സനുഷ അവസാനമായി അഭിനയിച്ചത്. അതിന് ശേഷം സിനിമകളിൽ അഭിനയിച്ചിട്ടില്ല താരം.

എന്നാൽ സോഷ്യൽ മീഡിയയിൽ സജീവമായി നിൽക്കുന്ന ഒരാളാണ് സനുഷ. ഇടയ്ക്ക് വിഷാദരോഗത്തിന് അടിമയായിരുന്നു താനെന്ന് സനുഷ ആരാധകർക്ക് ഒപ്പം പങ്കുവച്ചിരുന്നു. പിന്നീട് അതിൽ നിന്നെല്ലാം ശക്തമായി തിരിച്ചുവരികയും ചെയ്തു. ഇപ്പോഴിതാ സനുഷയുടെ പുതിയ ഫോട്ടോഷൂട്ടിലെ ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

എക്സിക്യൂട്ടീവ് ലുക്കിൽ കോട്ടും സ്യുട്ടും ഒക്കെ ഇട്ടുകൊണ്ടാണ് സനുഷ പുതിയ ഫോട്ടോഷൂട്ട് ചെയ്തിരിക്കുന്നത്. കൊച്ചുണ്ടാപ്രിയുടെ അമ്പിളി ചേച്ചി ആളാകെ മാറി പോയെന്ന് ആരാധകർ പറയുന്നു. നവനീത് ദിനേശാണ് സനുഷയുടെ ഈ പുതിയ ഫോട്ടോസ് എടുത്തിരിക്കുന്നത്. വീണ്ടും സിനിമയിൽ സജീവമാകണമെന്നാണ് ആരാധകർ സനുഷയുടെ ആവശ്യപ്പെടുന്നത്.

CATEGORIES
TAGS