‘നാല് വർഷങ്ങൾക്ക് ശേഷം വീണ്ടും സന്തോഷ് പണ്ഡിറ്റ്, ആതിരയുടെ മകൾ അഞ്ജലി..’ – കാത്തിരിപ്പോടെ ആരാധകർ

2011-ൽ പുറത്തിറങ്ങിയ കൃഷ്ണനും രാധയും എന്ന സിനിമയിലൂടെ മലയാളികൾക്ക് സുപരിചിതനായ താരമാണ് സന്തോഷ് പണ്ഡിറ്റ്. മോശം അഭിപ്രായം നേടിയിട്ടും ആളുകൾ ഇടിച്ചുകയറിയ സിനിമയായിരുന്നു ഇത്. ആ സിനിമയിലെ ഒട്ടുമിക്ക കാര്യങ്ങളും ചെയ്തിരുന്നത് സന്തോഷ് തന്നെയായിരുന്നു. സംവിധാനം, തിരക്കഥ, സംഗീതം, എഡിറ്റിംഗ്, വരികൾ, പാട്ടുകാരൻ എല്ലാം സന്തോഷ് തന്നെയായിരുന്നു ചെയ്തിരുന്നത്.

പിന്നീട് ഇങ്ങോട്ട് സന്തോഷിന്റെ വർഷങ്ങളായിരുന്നു. നിരവധി സിനിമകൾ സന്തോഷ് പണ്ഡിറ്റ് ചെയ്തു. ഇപ്പോൾ കുറച്ച് വർഷമായി സന്തോഷ് സിനിമകൾ ചെയ്യുന്നില്ല. 2019-ൽ ഇറങ്ങിയ ബ്രോക്കർ പ്രേമചന്ദ്രന്റെ ലീലാവിലാസങ്ങൾ ആയിരുന്നു സന്തോഷിന്റെ അവസാനം ഇറങ്ങിയ ചിത്രം. സന്തോഷിന്റെ ഒരു തിരിച്ചുവരവ് പ്രതീക്ഷിച്ചു നിൽക്കുന്ന ആരാധകർക്ക് മുന്നിലേക്ക് ഒടുവിൽ അത് സംഭവിക്കുകയാണ്.

നാല് വർഷങ്ങൾക്ക് ശേഷം സന്തോഷ് പണ്ഡിറ്റ് വീണ്ടും സംവിധായകനാകാൻ പോകുന്നു. ശ്രീകൃഷ്ണ ഫിൽംസിന്റെ ബാനറിൽ സന്തോഷ് സംവിധാനം ചെയ്തു നായകനായി എത്തുന്ന ആതിരയുടെ മകൾ അഞ്ജലി ഷൂട്ടിംഗ് ആരംഭിച്ചിരിക്കുകയാണ്. സോഷ്യൽ മീഡിയയിലൂടെ തന്നെ താരമായി മാറിയ നിമിഷ ബിജോയാണ് ഈ തവണ സന്തോഷിന്റെ നായികയായി അഭിനയിക്കുന്നതെന്ന് ശ്രദ്ധേയമാണ്.

നിമിഷ നേരത്തെയും സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. ഷൂട്ടിംഗ് നടക്കുകയാണ് എല്ലാവരുടെയും അനുഗ്രഹങ്ങൾ ഉണ്ടാവണമെന്ന് സന്തോഷ് സോഷ്യൽ മീഡിയയിലൂടെ ലൊക്കേഷൻ സ്റ്റീൽസ് പങ്കുവച്ചുകൊണ്ട് കുറിച്ചിട്ടുണ്ട്. ഒരു സിനിമാക്കാരൻ, മാസ്റ്റർപീസ് തുടങ്ങിയ മെയിൻ മലയാള സിനിമകളിലും സന്തോഷ് പണ്ഡിറ്റ് അഭിനയിച്ചിട്ടുണ്ട്. സിനിമ ചെയ്യുന്നില്ലായിരുനെങ്കിലും സന്തോഷ് സോഷ്യൽ മീഡിയയിൽ സജീവം ആയിരുന്നു.