‘ആദ്യത്തെ കണ്മണിക്ക് ദുബായ് കിരീടാവകാശിയുടെ പേര് നൽകി ഷംനയും ഷാനിദും..’ – കാരണം ഇതാണ്

പ്രശസ്ത തെന്നിന്ത്യൻ സിനിമ താരമായ നടി ഷംന കാസിം അമ്മയായ വിവരം കുറച്ച് മണിക്കൂറുകൾക്ക് മുമ്പാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത്. ആൺകുഞ്ഞിനാണ് ഷംന ജന്മം നൽകിയത്. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നുവെന്ന് അടുത്ത വൃത്തങ്ങളിൽ നിന്ന് ആദ്യം തന്നെ വിവരമുണ്ടായിരുന്നു. ഇപ്പോഴിതാ ഷംന തന്നെ സോഷ്യൽ മീഡിയയിലൂടെ തന്റെ വിശേഷം അറിയിച്ചു.

താൻ അമ്മയായ വിവരം ഷംന ആരാധകരെ അറിയിക്കുന്നതിന് ഒപ്പം തന്നെ താരം ദുബൈയിലെ ഹോസ്പിറ്റലിലെ പരിചരിച്ച ഡോക്ടറിനും മറ്റ് ടീമിനും നന്ദി അറിയിക്കുകയും ചെയ്തു. ദുബൈയിൽ ആസ്റ്റർ ഹോസ്പിറ്റലിലാണ് ഷംന പ്രവേശിപ്പിച്ചിരുന്നത്. ഇപ്പോഴിതാ തങ്ങളുടെ ആദ്യത്തെ കണ്മണിക്ക് ഇടുന്ന പേരും ഷംനയും ഭർത്താവ് ഷാനിദും കൂടി സോഷ്യൽ മീഡിയയിലൂടെ വെളിപ്പെടുത്തിയിരിക്കുകയാണ്.

ദുബായ് കിരീടാവകാശിയായ പേരാണ് ഷംനയും ഷാനിദും ചേർന്ന് നൽകിയിരിക്കുന്നത്. 24 വർഷത്തെ യുഎഇ ജീവിതത്തിന്റെ ആദര സൂചകമായിട്ടാണ് ഷംനയുടെ ഭർത്താവ് ഷാനിദ് ആ പേര് നല്കാൻ തീരുമാനിച്ചത്. ‘ഹംദാന്‍’ എന്നാണ് കുഞ്ഞിന് ഇട്ടിരിക്കുന്ന പേര്. ദുബായ് കിരീടാവകാശിയായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദിന്റെ പേരിൽ നിന്നുമാണ് ഷാനിദ് പേര് നൽകിയത്.

ആസ്റ്റർ ഹോസ്പിറ്റലിലെ ഡോക്ടർ ഫാത്തിമ സഫയ്ക്കും മറ്റ് ടീമിനും ഷംന നന്ദി അറിയിക്കുകയും ചെയ്തിട്ടുണ്ട്. ഇവർക്കും തന്റെ ആദ്യത്തെ കണ്മണിക്കും ഒപ്പമുള്ള ഫോട്ടോയും ഷംന പങ്കുവച്ചിട്ടുണ്ട്. 2022 ഒക്ടോബറിൽ ആയിരുന്നു ഷംനയുടെയും ദുബൈയിൽ ബിസിനസുകാരനായ ഷാനിദിന്റെയും വിവാഹം. മൂന്ന് മാസങ്ങൾക്ക് ശേഷം ഷംന അമ്മയാകാൻ പോകുന്നുവെന്ന സന്തോഷ വാർത്തയും പങ്കുവച്ചിരുന്നു.


Posted

in

by