‘മകൾക്ക് ഒപ്പം ഹോട്ട് ലുക്കിൽ നടി കജോൾ!! അമ്മ തന്നെ ഗ്ലാമറസ് ക്വീൻ എന്ന് ആരാധകർ..’ – ഫോട്ടോസ് വൈറൽ

ബെഖുടി എന്ന ഹിന്ദി ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് വന്ന താരമാണ് നടി കജോൾ. സംവിധായകനായിരുന്ന ഷോമു മുഖർജിയുടെയും നടിയായ തനുജയുടെ മകളായ കജോളിന്റെ സിനിമയിലേക്കുള്ള പ്രവേശനം അതുകൊണ്ട് തന്നെ അത്ര പ്രയാസകരം ആയിരുന്നില്ല. ആദ്യ സിനിമയ്ക്ക് ശേഷം ഷാരൂഖിന്റെ നായികയായി ബാസിഗർ എന്ന സിനിമയിലാണ് കജോൾ അഭിനയിച്ചത്.

ഇന്ത്യയിലെ തന്നെ എക്കാലത്തെയും മികച്ച ഹിറ്റുകളിൽ ഒന്നായ ദിൽവാലെ ദുൽഹനിയ ലേ ജായേംഗെയിലും കജോൾ ഷാരൂഖിന്റെ നായികയായി അഭിനയിച്ചിട്ടുണ്ട്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ തിയേറ്ററിൽ ഓടിയ ചിത്രം കൂടിയാണ് ഇത്. 1999-ലാണ് കാജൽ അജയ് ദേവ് ഗണുമായി വിവാഹിതയാവുന്നത്. ഇരുവരും തമ്മിൽ ഗുണ്ടാരാജ് എന്ന സിനിമയുടെ ഷൂട്ടിംഗ് സമയത്ത് മുതൽ പ്രണയത്തിലായിരുന്നു.

രണ്ട് കുട്ടികളാണ് താരദമ്പതിമാർക്കുള്ളത്. മൂത്തത് മകൾ നിസ, ഇളയത് മകൻ യുഗമാണ്. ഇപ്പോഴിതാ കജോൾ മകൾക്ക് ഒപ്പം തിളങ്ങിയിരിക്കുന്ന ഒരു ഗ്ലാമറസ് ഫോട്ടോഷൂട്ട് സമൂഹ മാധ്യമങ്ങളിൽ തരംഗമായി മാറിയിരിക്കുകയാണ്. കജോളിനെ പോലെ തന്നെ മകളും കാണാൻ അതിസുന്ദരിയാണ്. ഇത് ആദ്യമായിട്ടാണ് കജോളിന്റെ മകളുടെ ഇത്രയും ഗ്ലാമറസായിട്ടുള്ള ചിത്രങ്ങൾ ആരാധകർ കാണുന്നത്.

മകളും സിനിമയിലേക്ക് വരുമെന്ന് ആരാധകർ പ്രതീക്ഷിക്കുന്നുണ്ട്. അതേസമയം മകളേക്കാൾ ഹോട്ട് അമ്മയാണെന്നും ആരാധകർ അഭിപ്രായപ്പെടുന്നു. അരുൺ ശർമ്മയാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. ആസ്ത ശർമ്മയുടെ സ്റ്റൈലിങ്ങിൽ പല്ലവി സിമോൻസ്‌ ആണ് ഇരുവർക്കും മേക്കപ്പ് ചെയ്തിരിക്കുന്നത്. സലാം വെങ്കിയാണ് കജോൾ നായികയായി അഭിനയിച്ചതിൽ അവസാനമായി പുറത്തിറങ്ങിയ ചിത്രം.


Posted

in

by