‘പൊരിച്ച മീൻ വിവാദം അച്ഛനമ്മമാരെ വേദനിപ്പിച്ചു, ആളുകൾക്ക് ട്രോൾ ഉണ്ടാക്കാൻ എന്തെങ്കിലും കിട്ടിയാൽ മതി..’ – റിമ കല്ലിങ്കൽ

കുറച്ച് വർഷങ്ങൾക്ക് മുമ്പ് സമൂഹ മാധ്യമങ്ങളിൽ ഒരുപാട് ട്രോളുകൾ ഇടയാക്കിയ ഒരു സംഭവമായിരുന്നു നടി റിമ കല്ലിങ്കലിന്റെ ‘പൊരിച്ച മീൻ പരാമർശം”. ഇപ്പോഴും ആ പേരിൽ ചില കളിയാക്കലുകൾ താരം കേൾക്കുന്നുണ്ട്. അഞ്ച് വർഷങ്ങൾക്ക് ഇപ്പുറം റിമ കല്ലിങ്കൽ അതുമായി ബന്ധപ്പെട്ട് താൻ ഉദ്ദേശിച്ച കരിയാതെ കുറിച്ച് വിശദീകരണം നൽകിയിരിക്കുകയാണ്. വീടുകളിലെ സ്ത്രീ, പുരുഷ വിവേചനം കാണിക്കാനാണ് താൻ ആ കാര്യം പറഞ്ഞത്.

“എല്ലാവരും കേട്ടിട്ടുള്ള, എന്നെയും വീട്ടുകാരെയും ഒരുപാട് കളിയാക്കിയിട്ടുള്ള ഒരു സംഭവമാണ് ഫിഷ് ഫ്രൈ വിഷയം. ഞാൻ എപ്പോഴും പറയണമെന്ന് വിചാരിച്ചിട്ടുള്ളതാണ്. ഒരു ടേബിളിൽ നാല് പേര് ഇരിക്കുന്നുണ്ടെങ്കിൽ മൂന്ന് ഫിഷ് ഫ്രൈയെ ഉള്ളതെങ്കിൽ, അത് തുല്യമായി പങ്കിടണമെന്ന കാര്യം എന്നിലേക്ക് തന്നത് എന്റെ മാതാപിതാക്കളാണ്. അത് സ്ഥിരമായി കിട്ടാത്ത ഒരാളാണ് ഞാൻ എങ്കിൽ പറയാം, പക്ഷേ എന്റെ വീട് അങ്ങനെ അല്ലായിരുന്നു.

ഇത് തെറ്റാണെന്ന് തോന്നിയാൽ എനിക്ക് പറയാനുള്ള സാഹചര്യം ഉണ്ടായിരുന്ന സ്ഥലമാണ് എന്റെ വീട്. ഞാൻ എന്തെങ്കിലും കാര്യം വ്യത്യസ്തമായി ജീവിതത്തിൽ ചെയ്തിട്ടുണ്ടെങ്കിൽ അതിന് കാരണം എന്റെ കുടുംബമാണ്. എന്റെ വീട്ടുകാർ ആ സംഭവം വലിയ വിഷമം ഉണ്ടാക്കി. ഞാൻ ടോക്കിൽ പറഞ്ഞിട്ടുണ്ടായിരുന്നു. എന്റെ അമ്മയെ കുറ്റപ്പെടത്താൻ വേണ്ടിയല്ല ഞാൻ വന്നതെന്ന്, തുറന്ന് സംസാരിക്കാൻ പറ്റാത്ത പെൺകുട്ടികൾക്ക് വേണ്ടിയാണ് ഞാൻ അന്ന് അവിടെ നിന്നത്.

ഇന്നിപ്പോൾ ആ ഫിഷ് ഫ്രൈയിൽ നാല് എണ്ണം ഉണ്ടായിരുന്നെങ്കിൽ അതോടെ എനിക്ക് തന്നിട്ട് എന്റെ അമ്മയാണ് കഴിക്കാതെ ഇരിക്കുക. അതാണല്ലോ ഇവിടുത്തെ എല്ലാ വീടുകളിലും നടക്കുന്നത്. ഞാൻ അവർക്ക് വേണ്ടി കൂടിയാണ് സംസാരിച്ചത്. പക്ഷേ അതൊന്നും ആൾക്കാർ കേൾക്കണ്ടല്ലോ, ആളുകൾ ട്രോൾ ചെയ്യാൻ എന്തെങ്കിലും കിട്ടിയാൽ മതിയല്ലോ..”, റിമ കല്ലിങ്കൽ വ്യക്തമാക്കി. നീലവെളിച്ചമാണ്‌ റിമയുടെ അടുത്ത സിനിമ.