‘ആ നടന്മാരുടെ അവസ്ഥ വിജയ്ക്ക് വരില്ല, തമിഴ് നാട് മുഖ്യമന്ത്രി വരെ ആകും..’ – കുറിപ്പുമായി സന്തോഷ് പണ്ഡിറ്റ്

വിജയ് എന്ന താരത്തിന്റെ രാഷ്ട്രീയ പ്രവേശനവും പാർട്ടിയുടെ പേര് പ്രഖ്യാപിക്കലും ഒക്കെയാണ് കഴിഞ്ഞ രണ്ട് ദിവസമായി ഏറെ ചർച്ചയായികൊണ്ടിരിക്കുന്നത്. പലരും വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട പോസ്റ്റുകൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കാറുണ്ട്. അഭിനയം വിടുന്ന എന്ന തീരുമാനമാണ് ഏവർക്കും വേദന ഉണ്ടാക്കിയത്. അതിനോട് മാത്രം വിയോജിപ്പ് പ്രകടിപ്പിച്ച് പലരും ഇതിനോടകം രംഗത്ത് വന്നിട്ടുണ്ട്.

എന്നാൽ സിനിമ വിടുന്നതിനെ അനുകൂലിച്ച് രംഗത്ത് വന്നിരിക്കുകയാണ് സന്തോഷ് പണ്ഡിറ്റ്. “തമിൾ സൂപ്പർ താരം വിജയ് ജി സ്വന്തമായി ഒരു രാഷ്ട്രീയ പാർട്ടി ‘തമിൾ വെട്രി കഴകം’ രജിസ്റ്റർ ചെയ്തല്ലോ.. ഇനി രണ്ടു സിനിമ കൂടി അഭിനയിച്ച് അഭിനയം പൂർണമായി നിറുത്തും എന്നും ഫുൾ ടൈം രാഷ്ട്രീയക്കാരൻ ആകും എന്ന് അറിയിക്കുകയും ചെയ്തു.ഇത് വളരെ നല്ല തീരുമാനം ആണ്. അഭിനയത്തിന് ഇടയിലൂടെ രാഷ്ട്രീയം പറ്റുമെങ്കിലും സജീവമായി നിലനിൽക്കാൻ ആകും അദ്ദേഹം സിനിമ ഉപേക്ഷിക്കുന്നത്.

അത് നല്ലൊരു ചിന്തയാണ്. എന്നാൽ ഈ കാലഘട്ടത്തിൽ പഴയതു പോലെ സിനിമ രാഷ്ട്രീയത്തിന് തമിഴകത്ത് വലിയ സ്ഥാനമില്ലന്നു പലരും കരുതുന്നുണ്ട്.. കമൽഹാസൻ ജിയേ പോലുള്ള മെഗാ സ്റ്റാർ സ്വന്തം രാഷ്ട്രീയ പാർട്ടി ഉണ്ടാക്കി എങ്കിലും അദ്ദേഹം അടക്കം എല്ലാവരും ഇലക്ഷനിൽ വമ്പൻ പരാജയം ഏറ്റുവാങ്ങി എന്നതാണ് സത്യം. കമൽ ഹാസൻ ജിയുടെ ഗതിയാകും ഇങ്ങേർക്കും എന്നു പലരും പറയുന്നു. മുമ്പ് വിജയകാന്ത് ജി പാർട്ടി രൂപീകരിച്ചിട്ട് ഉദ്ദേശ ലക്ഷ്യം വരിച്ചില്ല.

വിശാൽ ജി ഇലക്ഷനിൽ ജയിച്ചില്ല. രജനികാന്ത് ജി രാഷ്ട്രീയത്തിൽ പയറ്റാനുള്ള തീരുമാനം എടുത്തെങ്കിലും പിന്നീട് ഉപേക്ഷിച്ചു. പക്ഷേ ഇത്രയും ഫാൻസ് ഉള്ള വിജയ് ജി അത്തരം അവസ്ഥയിൽ വരില്ല എന്ന് ചിന്തിക്കാം. എംജിആർ ജി, ജയലളിത ജി പോലെ തിളങ്ങും എന്നും ചിലപ്പോൾ തമിൽനാട് മുഖ്യമന്ത്രി ഒക്കെ ആകും എന്ന് കരുതാം. യഥാർഥത്തിൽ ഡിഎംകെ, എഐഡിഎംകെ പോലുള്ള പ്രധാന പാർട്ടിയിൽ ചേർന്നിരുന്നു എങ്കിൽ വിജയ സാധ്യത ഈ പറഞ്ഞ എല്ലാ നടന്മാർക്കും കൂടുതൽ ഉണ്ടാകുമായിരുന്നു.

പക്ഷേ എല്ലാവരും സ്വന്തം പാർട്ടി രൂപീകരിച്ചു. വിജയ് ജിയൂടെ രാഷ്ട്രീയ പ്രവേശം അദ്ദേഹത്തിൻ്റെ അച്ഛൻ, ഭാര്യ, മക്കൾ എത്രമാത്രം അംഗീകരിക്കും എന്നു തോന്നുന്നില്ല. എങ്കിലും സ്വന്തം മനസാക്ഷിക്ക് അനുസരിച്ച് അദ്ദേഹം പ്രവർത്തിക്കട്ടെ.. വിജയിക്കട്ടെ.. എല്ലാവിധ ആശംസകളും.. വാൽ കഷ്ണം.. പരിപാടിയിൽ എപ്പോൾ വേണമെങ്കിലും മാറ്റം വരുത്താൻ കമ്മറ്റിക്കാർക്ക് അധികാരമുണ്ടായിരിക്കുന്നതാണ്..”, സന്തോഷ് പണ്ഡിറ്റ് വിജയുടെ ഒരു ഫോട്ടോ പങ്കുവച്ചുകൊണ്ട് കുറിച്ചു.