‘പച്ചപ്പനം തത്തയെ പോലെ നടി മീനാക്ഷി രവീന്ദ്രൻ, ലുലു മാളിനെ ഇളക്കിമറിച്ച് താരം..’ – വീഡിയോ വൈറൽ

മഴവിൽ മനോരമയിലെ നായികാനായകൻ എന്ന പ്രോഗ്രാമിലൂടെ മലയാളികളുടെ മനസ്സിൽ ഇടംപിടിച്ച താരമാണ് നടി മീനാക്ഷി രവീന്ദ്രൻ. അതിൽ മത്സരാർത്ഥിയായി വന്ന മീനാക്ഷി മികച്ച അഭിനയ പ്രകടനം കൊണ്ട് ഷോയിലൂടെ ഒരുപാട് ആളുകളെ ആരാധകരാക്കി മാറ്റി. പിന്നീട് അതെ ചാനലിലെ ഉടൻ പണം എന്ന ഗെയിം പ്രോഗ്രാമിൽ ഡൈൻ ഡേവിസിന് ഒപ്പം അവതാരകയായും മീനാക്ഷി തിളങ്ങുകയുണ്ടായി.

മൂന്നോളം സീസണുകളിൽ മീനാക്ഷി അതിൽ അവതാരകയായി നിന്നിട്ടുമുണ്ട്. ഇതിനിടയിൽ മീനാക്ഷിക്ക് സിനിമകളിലും അവസരം ലഭിച്ചു. തട്ടുമ്പുറത്ത് അച്യുതൻ എന്ന സിനിമയിലാണ് മീനാക്ഷി ആദ്യമായി അഭിനയിക്കുന്നത്. ഒടിടി റിലീസായി എത്തിയ മാലിക്ക് എന്ന ചിത്രത്തിൽ ഫഹദിന്റെ മകളുടെ വേഷത്തിൽ അഭിനയിച്ച് ഒരുപാട് പ്രശംസ നേടിയിരുന്നു. അതിന് ശേഷം കൂടുതൽ അവസരങ്ങളും ലഭിച്ചു.

വിനീത് ശ്രീനിവാസൻ പ്രണവ് മോഹൻലാലിനെ നായകനായി ചെയ്ത ഹൃദയം എന്ന സിനിമയിൽ ചെറിയ വളരെ ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ മീനാക്ഷി അവതരിപ്പിച്ചിരുന്നു. തോൽവി എഫ്.സിയാണ് മീനാക്ഷിയുടെ അവസാനമിറങ്ങിയ ചിത്രം. പ്രേമലു ആണ് ഇനി ഇറങ്ങുള്ള മീനാക്ഷിയുടെ സിനിമ. ഈ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി ലുലു മാളിൽ ഒരു ഇവന്റ് സംഘടിപ്പിച്ചിട്ടുണ്ടായിരുന്നു.

ഈ ഇവന്റിൽ മീനാക്ഷി എത്തിയ ലുക്കാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗമായി തീർന്നിരിക്കുന്നത്. പച്ച നിറത്തിലെ ഔട്ട് ഫിറ്റിൽ ഒരു പച്ചപ്പനം തത്തയെ തിളങ്ങി നിൽക്കുന്ന മീനാക്ഷിയെ വീഡിയോയിൽ കാണാൻ സാധിക്കും. എന്നാൽ മീനാക്ഷിയുടെ വസ്ത്രധാരണത്തിന് എതിരെ വളരെ മോശം കമന്റുകളാണ് സോഷ്യൽ മീഡിയയിൽ ലഭിച്ചിരിക്കുന്നത്. എന്ത് വേഷമാണിത് എന്നാണ് ചിലർ ചോദിക്കുന്നത്. അതേസമയമ് ആരാധകർ ക്യൂട്ട് ആയിട്ടുണ്ടെന്നും പറഞ്ഞിട്ടുണ്ട്.