‘നമ്മളിലെ നായിക രേണുക മേനോൻ അല്ലേ ഇത്, ഇപ്പോൾ അമേരിക്കയിൽ ഡാൻസ് ടീച്ചർ..’ – ഫോട്ടോസ് വൈറൽ

കമൽ സംവിധാനം ചെയ്ത ക്യാമ്പസ് ചിത്രമായിരുന്നു നമ്മൾ. പുതുമുഖങ്ങളെ പ്രധാനവേഷത്തിൽ അഭിനയിച്ച ആ സിനിമ തിയേറ്ററുകളിൽ വമ്പൻ വിജയമായി മാറിയിരുന്നു. ജിഷ്ണു രാഘവൻ, സിദ്ധാർഥ് ഭരതൻ, ഭാവന തുടങ്ങിയ താരങ്ങൾ എല്ലാം ആ സിനിമയിലൂടെയാണ് അഭിനയത്തിലേക്ക് വരുന്നത്. ഭാവനയെ കൂടാതെ നായികയായി അഭിനയിച്ച രേണുക മേനോനും ആ ചിത്രത്തിലൂടെയാണ് കരിയർ ആരംഭിക്കുന്നത്.

ഭാവന പിന്നീട് തെന്നിന്ത്യയിൽ അറിയപ്പെടുന്ന നായികയായി മാറിയെങ്കിലും രേണുക വളരെ കുറച്ച് സിനിമകളിൽ മാത്രമാണ് അഭിനയിച്ചിട്ടുള്ളത്. അതും വിവാഹിതയായ ശേഷം സിനിമയിൽ നിന്ന് വിട്ടുനിൽക്കുകയും ചെയ്തു. 2002-ലാണ് നമ്മൾ എന്ന സിനിമ റിലീസ് ചെയ്യുന്നത്. നാല് വർഷത്തോളം രേണുക സിനിമയിൽ വളരെ സജീവമായി നിന്നു. തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും സിനിമകൾ ചെയ്തിട്ടുണ്ട്.

മീരയുടെ ദുഖവും മുത്തുവിന്റെ സ്വപ്നവും, ഫ്രീഡം, വർഗം തുടങ്ങിയ മലയാള സിനിമകളിൽ രേണുക നായികയായി അഭിനയിച്ചിട്ടുണ്ട്. പതാകയാണ് മീര അഭിനയിച്ച് റിലീസായ അവസാന ചിത്രം. 2006-ൽ
അമേരിക്കയിൽ ജോലി ചെയ്തിരുന്ന ഒരു സോഫ്റ്റ്‌വെയർ എഞ്ചിനീയറുമായി രേണുക വിവാഹിതയായി. രണ്ട് പെൺകുട്ടികളാണ് താരത്തിനുള്ളത്. വിവാഹിതയായ ശേഷം അമേരിക്കയിലാണ് രേണുക താമസിക്കുന്നത്.

അവിടെ ഒരു ഡാൻസ് സ്കൂൾ നടത്തി വരികയാണ് രേണുക. നിരവധി കുട്ടികളാണ് രേണുകയുടെ ഡാൻസ് സ്കൂളിൽ വിദ്യാർത്ഥികളായി ഉള്ളത്. ഇപ്പോഴിതാ രേണുകയുടെ അമേരിക്കയിൽ നിന്നുള്ള കുടുംബ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. അന്നും ഇന്നും രേണുകയെ കാണാൻ ഒരുപോലെ തന്നെയുണ്ടെന്ന് ആരാധകരും അഭിപ്രായപ്പെടുന്നു. ഇനി സിനിമയിലേക്ക് മടങ്ങി വരുമോ എന്നും ചിലർ ചോദിക്കുന്നുണ്ട്.