‘കാപാലീശ്വര ക്ഷേത്രത്തിൽ ദർശനം നടത്തി നടി നവ്യ നായർ, ഭക്തി മാർഗത്തിൽ താരം..’ – ഫോട്ടോസ് വൈറൽ

ചെന്നൈയിൽ മൈലാപ്പൂർ സ്ഥിതി ചെയ്യുന്ന കാപാലീശ്വര ക്ഷേത്രത്തിൽ ദർശനം നടത്തി നടി നവ്യ നായർ. തമിഴ് നാട്ടിലെ അറിയപ്പെടുന്ന ശിവക്ഷേത്രമാണ് ഇത്. അവിടെ നിന്നുള്ള ചിത്രങ്ങൾ കോർത്തിണക്കിയ ഒരു വീഡിയോ നവ്യ ആരാധകരുമായി പങ്കുവച്ചിട്ടുമുണ്ട്. ഈ അടുത്തിടെയായി ഭക്തി മാർഗത്തിലാണോ താരം എന്ന് ആരാധകരും ചോദിക്കുന്നുണ്ട്. ക്ഷേത്രത്തിന്റെ പല കോണുകളിൽ നിന്നുള്ള ചിത്രങ്ങളാണ് നവ്യ പോസ്റ്റ് ചെയ്തിട്ടുള്ളത്.

“അനുഗ്രഹിക്കപ്പെട്ടതായി തോന്നുന്നു..”, എന്ന ക്യാപ്ഷനോടെയാണ് നവ്യ വീഡിയോ പങ്കുവച്ചത്. ശിവന്റെയും പാർവതിയുടെ രൂപമായ കർപഗമ്പലിനെയാണ് ഈ ക്ഷേത്രത്തിൽ ആരാധിക്കപ്പെടുന്നത്. മൈലാപ്പൂരിലെ സപ്ത സ്ഥാന ശിവ ക്ഷേത്രങ്ങളിൽ ഒന്നാണ് ഇത്. എഡി ഏഴാം നൂറ്റാണ്ടിൽ നിർമ്മിച്ച ഒരു ക്ഷേത്രമാണ് ഇതെന്നാണ് പറയപ്പെടുന്നത്. നിരവധി ഭക്തർ ദിനവും എത്തുന്ന ഒരു ശിവക്ഷേത്രം കൂടിയാണ്.

നവ്യ പോസ്റ്റിൽ ഏത് ക്ഷേത്രമാണെന്ന് സൂചിപ്പിച്ചിട്ടില്ലെങ്കിലും ഫോട്ടോസിൽ നിന്ന് വ്യക്തമാണ്. ഒരു ഇടവേളയ്ക്ക് ശേഷം നവ്യ വീണ്ടും സിനിമയിൽ സജീവമായി നിൽക്കുന്ന സമയം കൂടിയാണ് ഇത്. ജാനകി ജാനേയാണ് തിരിച്ചുവരവിൽ നവ്യയുടെ അവസാനമിറങ്ങിയ ചിത്രം. ഇത് കൂടാതെ ഒരുത്തീ എന്ന സിനിമയും നവ്യയുടെ ഇറങ്ങിയിട്ടുണ്ട്. വിവാഹിതയായ ശേഷം നവ്യ സിനിമയിൽ നിന്ന് ബ്രേക്ക് എടുത്തിരുന്നു.

2001-ൽ ഇഷ്ടം എന്ന സിനിമയിലൂടെയാണ് നവ്യ അഭിനയ ജീവിതത്തിന് തുടക്കം കുറിക്കുന്നത്. പിന്നീട് മലയാളത്തിലെ ഏറെ തിരക്കുള്ള ഒരു അഭിനയത്രിയായി നവ്യ മാറി. മികച്ചയൊരു നർത്തകി കൂടിയായ നവ്യ ഒരു ഡാൻസ് സ്കൂളും നടത്തിവരുന്നുണ്ട്. തമിഴിലും കന്നഡയിലും നവ്യ അഭിനയിച്ചിട്ടുണ്ട്. വിവാഹിതയായ ശേഷം കന്നടയിൽ രണ്ട് സിനിമകളിൽ നവ്യ നായികയായി അഭിനയിച്ചിട്ടുണ്ടായിരുന്നു.