‘എന്നെ പിന്തുണയ്ക്കുന്ന വൻ തൂണുകൾ ജനങ്ങളാണ്..’ – നന്ദി പറഞ്ഞ് ‘തമിഴക വെട്രി കഴകം’ നേതാവ് നടൻ വിജയ്

തമിഴ് നാട്ടിൽ ഏറെ ചർച്ചയും വാർത്തയുമായി കൊണ്ടിരിക്കുന്നത് ഒരു സംഭവമാണ് ഇളയദളപതി വിജയ് തന്റെ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചത്. ഏറെ നാളുകൾ നീണ്ട് നിന്ന അഭ്യൂഹങ്ങൾക്ക് വിരാമം ഇട്ടുകൊണ്ട് വിജയ് ഈ കഴിഞ്ഞ ദിവസമാണ് പാർട്ടിയുടെ പേര് വെളിപ്പെടുത്തികൊണ്ട് വാർത്ത കുറിപ്പ് പുറത്തുവിട്ടത്. ‘തമിഴക വെട്രി കഴകം’ എന്നാണ് വിജയ് രൂപീകരിച്ച പുതിയ പാർട്ടിയുടെ പേര്. പേര് തരംഗമായി മാറുകയും ചെയ്തു.

2026-ലെ തിരഞ്ഞെടുപ്പിൽ വിജയുടെ പാർട്ടിയും തമിഴ് നാട്ടിൽ മത്സരിക്കുമെന്നാണ് താരം അറിയിച്ചിരിക്കുന്നത്. അതുപോലെ അഭിനയത്തോട് വിജയ് വിട പറയുകയും ചെയ്യും. ഇപ്പോൾ കമ്മിറ്റ് ചെയ്തിരിക്കുന്ന സിനിമകളുടെ ചിത്രീകരണം അവസാനിച്ചാൽ വിജയ് പിന്നീട് സിനിമകൾ ചെയ്യുകയില്ല. സിനിമയിൽ തന്റെ കരിയറിന്റെ പീക്ക് സമയത്താണ് വിജയ് സ്വന്തമായി പാർട്ടി രൂപീകരിച്ച് സിനിമയോട് ബൈ പറഞ്ഞിരിക്കുന്നത്.

ഇപ്പോഴിതാ പാർട്ടി സ്വീകരിച്ച തമിഴ് നാട്ടിലെ തന്റെ പ്രിയപ്പെട്ടവർക്ക് നന്ദി പറഞ്ഞുകൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് വിജയ്. “എല്ലാവർക്കും അഭിവാദ്യങ്ങൾ.. എൻ്റെ ഹൃദയത്തിൻ്റെ അടിത്തട്ടിൽ നിന്ന് ബഹുമാനപ്പെട്ട വിവിധ രാഷ്ട്രീയ നേതാക്കൾക്ക്, പ്രിയപ്പെട്ട സിനിമാ സാഹോദര്യ സുഹൃത്തുക്കൾ, തമിഴ് നാട്ടിലെ എന്റെ സ്നേഹമുള്ള സഹോദരീസഹോദരന്മാർ, അമ്മമാർ. എപ്പോഴും പ്രോത്സാഹിപ്പിക്കുന്ന മാധ്യമ സുഹൃത്തുക്കൾ,

അവസാനമായി എന്റെ ഏറ്റവും നെടുംതൂണായ ശക്തി “എൻ നെഞ്ചിൽ കുടിയിരിക്കും തോഴര്‍കള്‍” തമിഴ്‌നാടിൻ്റെ ക്ഷേമത്തിനും വിജയത്തിനും വേണ്ടിയുള്ള എൻ്റെ പുതിയ രാഷ്ട്രീയ യാത്രയിയിൽ ഞാൻ എല്ലാവരോടും നന്ദി പറയുന്നു.. സ്നേഹപൂർവം, വിജയ്..”, ഇതായിരുന്നു ഇന്ന് പുറത്തിറക്കിയ വാർത്ത കുറിപ്പിൽ വിജയ് എഴുതിയത്. പുതിയ പാര്‍ട്ടിയായ തമിഴക വെട്രി കഴകത്തിന്‍റെ ഔദ്യോഗിക ലെറ്റര്‍ പാഡിലാണ് വാർത്ത കുറിപ്പ് പുറത്തുവിട്ടുള്ളത്.