‘യാ മോനെ!! ആരാധകരെ ഞെട്ടിച്ച് ബിക്കിനി ഫോട്ടോഷൂട്ടുമായി സാനിയ ഇയ്യപ്പൻ..’ – വീഡിയോ വൈറൽ

മലയാള സിനിമയിലെ ഫാഷൻ ക്വീൻ എന്ന് ഇന്ന് അറിയപ്പെടുന്ന താരസുന്ദരിയാണ് സാനിയ ഇയ്യപ്പൻ. അടുത്ത മാസം 20 വയസ്സ് മാത്രം തികയുന്ന സാനിയ ഇതിനോടകം സിനിമയിൽ തന്റേതായ ഒരു സ്ഥാനം നേടിയെടുത്തു കഴിഞ്ഞു. ഡാൻസ് റിയാലിറ്റി ഷോകളിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ കുട്ടി സാനിയ പിന്നീട് ബാലതാരമായി അഭിനയിക്കുകയും നായികയായി മാറുകയും ആയിരുന്നു.

വളരെ ചെറിയ പ്രായത്തിൽ സിനിമയിൽ നായികയായി അഭിനയിച്ചതുകൊണ്ട് തന്നെ ഇനിയും താരം വർഷങ്ങളോളം തുടരാനുമുണ്ട്. ക്വീൻ എന്ന സൂപ്പർഹിറ്റ് ചിത്രത്തിലാണ് സാനിയ ആദ്യമായി നായികയായി അഭിനയിക്കുന്നത്. അതിന് ശേഷം ഒന്നിന് പിറകെ ഒന്നായി സിനിമകളിൽ വന്നുകൊണ്ടേയിരുന്നു. മലയാളത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ലൂസിഫറിലും സാനിയ അഭിനയിച്ചിട്ടുണ്ട്.

അതിന് ശേഷമാണ് സാനിയ സോഷ്യൽ മീഡിയയിൽ കൂടുതലായി സജീവമായത്. ലോക്ക് ഡൗൺ നാളിൽ താരത്തിന്റെ ചെറിയ ചെറിയ ഫോട്ടോഷൂട്ടുകൾ ശ്രദ്ധനേടുകയും പിന്നീട് ഗ്ലാമറസ് വേഷങ്ങളിലെ ഷൂട്ടുകൾ ചെയ്യുകയും അത് ആരാധകർ ഏറ്റെടുക്കുകയുമൊക്കെ ചെയ്തിട്ടുണ്ട്. ഏത് തരം ഡ്രെസ്സും സാനിയയ്ക്ക് ചേരും എന്നതാണ് മറ്റൊരു പ്രതേകത. അതുകൊണ്ട് തന്നെയാണ് ഫാഷൻ ക്വീൻ എന്നറിയപ്പെടുന്നത്.

ഇപ്പോഴിതാ സാനിയയുടെ ഒരു ബിക്കിനി ഫോട്ടോഷൂട്ടാണ് ശ്രദ്ധനേടുന്നത്. ഇതിന് മുമ്പും സാനിയയുടെ ബിക്കിനി ഷൂട്ട് വൈറലായിട്ടുണ്ട്. കഴിഞ്ഞ കുറച്ചു ദിവസമായി താരം പോസ്റ്റ് ചെയ്യുന്ന ഷൂട്ട് സീരിസിന്റെ ബാക്കിയാണ് ഇത്. കിഷോർ രാധാകൃഷ്ണനാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. സ്മിജി കെ.ടിയുടെ സ്റ്റൈലിംഗും ഉണ്ണി പി.എസിന്റെ മേക്കപ്പുമാണ് താരത്തിനെ കിടിലം ലുക്കിൽ എത്തിച്ചിരിക്കുന്നത്. ഇതിന്റെ ഒരു ബി.ടി.എസ് വീഡിയോയും സാനിയ പങ്കുവച്ചിട്ടുണ്ട്.