‘ഹോട്ട് ആൻഡ് സ്റ്റൈലിഷ് ലുക്കിൽ തിളങ്ങി ബിഗ് ബോസ് താരം രമ്യ പണിക്കർ..’ – ഫോട്ടോസ് വൈറൽ

ഒരുപാട് പ്രേക്ഷകരുള്ള ഒരു ടെലിവിഷൻ പരിപാടിയാണ് ഏഷ്യാനെറ്റിലെ ബിഗ് ബോസ് എന്ന റിയാലിറ്റി ഷോ. ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലായി നടക്കുന്ന പരിപാടി മലയാളത്തിൽ ഹോസ്റ്റ് ചെയ്യുന്ന നടൻ മോഹൻലാലാണ്. സാമൂഹിക, സാംസ്കാരിക, കല രംഗത്തുള്ള പ്രമുഖർ മത്സരാർത്ഥികളിലായി എത്തുന്ന റിയൽ റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ഇതിനോടകം മൂന്ന് സീസണുകൾ മലയാളത്തിൽ കഴിഞ്ഞു.

മലയാളത്തിൽ ഏറ്റവും പുതിയ സീസൺ ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ബിഗ് ബോസിലൂടെ പ്രേക്ഷകർക്ക് കൂടുതൽ പ്രിയങ്കരിയായി മാറിയ താരമായിരുന്നു നടിയും മോഡലുമായ രമ്യ പണിക്കർ, ചങ്ക്‌സ് എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതയായ രമ്യ പണിക്കർ നിരവധി മലയാള സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ഒരേ മുഖം എന്ന സിനിമയിലാണ് രമ്യ ആദ്യമായി അഭിനയിക്കുന്നത്.

ബിഗ് ബോസിൽ വന്ന ശേഷമാണ് താരത്തിനെ കൂടുതൽ പ്രേക്ഷകർക്ക് തിരിച്ചറിഞ്ഞ് തുടങ്ങിയത്. ഇടയ്ക്ക് വച്ച് പുറത്തായെങ്കിലും ഒരുപാട് നല്ല മുഹൂർത്തങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ചിട്ടാണ് രമ്യ ഔട്ടായത്. മറ്റ് മത്സരാർത്ഥിയെ ഷോയിൽ നിന്ന് പുറത്താക്കപ്പെടാനും രമ്യയുമായി ഒരു സംഭവം നടന്നിരുന്നു. ഷോ കഴിഞ്ഞ് പുറത്തിറങ്ങിയ രമ്യ സോഷ്യൽ മീഡിയയിൽ കൂടുതൽ സജീവമായി.

രമ്യയുടെ ഫോട്ടോഷൂട്ടുകളും വീഡിയോസും ആരാധകർ ഏറ്റെടുക്കാൻ തുടങ്ങി. താരത്തിന്റെ ഏറ്റവും പുതിയ ഹോട്ട് ഫോട്ടോഷൂട്ടാണ് ഇപ്പോൾ ആരാധകർ ഏറ്റെടുക്കുന്നത്. ദുബൈയിൽ വച്ചാണ് ഫോട്ടോഷൂട്ട് എടുത്തിരിക്കുന്നത്. അക്ബറാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. ബ്ലുർ ഫാഷൻസ് ആണ് രമ്യയുടെ ഔട്ട് ഫിറ്റ് ചെയ്തിരിക്കുന്നത്. മികച്ച പ്രതികരണമാണ് ആരാധകരിൽ നിന്ന് രമ്യയ്ക്ക് ലഭിച്ചത്.