‘അമ്പോ!! ഗപ്പിയിലെ ആമീനയല്ലേ ഇത്!! സ്റ്റൈലിഷ് ലുക്കിൽ തിളങ്ങി നന്ദന വർമ്മ..’ – ഫോട്ടോസ് വൈറൽ

2012 മുതൽ സിനിമയിൽ ബാലതാരമായി അഭിനയിച്ച് മലയാളികളുടെ പ്രിയപ്പെട്ട കുട്ടി താരമായി മാറിയ ഒരാളാണ് നന്ദന വർമ്മ. അങ്ങനെ പറയുന്നതിനേക്കാൾ പ്രേക്ഷകർക്ക് കൂടുതൽ തിരിച്ചറിയാൻ സാധിക്കുന്നത് നന്ദന അവതരിപ്പിച്ച ഗപ്പി എന്ന സിനിമയിലെ ആമിന എന്ന കഥാപാത്രത്തിന്റെ പേര് പറയുന്നതാണ്. അതിന് മുമ്പും ശേഷം നന്ദന നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

മോഹൻലാൽ നായകനായ സ്പിരിറ്റിലൂടെയാണ് നന്ദന സിനിമയിലേക്ക് എത്തുന്നത്. അതിന് ശേഷം അയാളും ഞാനും തമ്മിൽ എന്ന സിനിമയിൽ നന്ദന ഒരു ഗംഭീര റോളിൽ അഭിനയിക്കുകയും ചെയ്തു. 1983, റിംഗ് മാസ്റ്റർ, ലൈഫ് ഓഫ് ജോസൂട്ടി, മിലി, സൺഡേ ഹോളിഡേ, അഞ്ചാം പാതിര, വാങ്ക്, ഭ്രമം തുടങ്ങിയ സിനിമകളിൽ നന്ദന വർമ്മ ബാലതാരമായി അഭിനയിച്ചിട്ടുണ്ട്. ഭ്രമമാണ് നന്ദനയുടെ അവസാന റിലീസ് ചിത്രം.

ഇനി നന്ദന സിനിമയിൽ നായികയായി അഭിനയിക്കുന്നത് കാണാൻ കാത്തിരിക്കുകയാണ് ആരാധകർ. 22-കാരിയായ നന്ദന ഉടൻ തന്നെ സിനിമയിൽ നായികയായി എത്തുമെന്നാണ് പ്രേക്ഷകരും പ്രതീക്ഷിക്കുന്നത്. അതുപോലെ സമൂഹ മാധ്യമങ്ങളിൽ നന്ദനയുടെ ഫോട്ടോഷൂട്ടുകൾ മിക്കപ്പോഴും വൈറലായിട്ടുണ്ട്. ഇതിൽ ചിലത് ഗ്ലാമറസ് ഫോട്ടോഷൂട്ടുകളുമാണ്. ഇപ്പോഴിതാ നന്ദനയുടെ പുതിയ ഷൂട്ടും ശ്രദ്ധനേടുകയാണ്.

കഹാനി ക്ലോത്തിങ് ബ്രാൻഡിന്റെ മുന്തിരിയുടെ നിറത്തിലെ ഇൻഡോ വെസ്റ്റേൺ ഡ്രെസ്സിലാണ് നന്ദന ഫോട്ടോഷൂട്ട് ചെയ്തിരിക്കുന്നത്. ക്രോപ് ടോപ്പും ധോത്തി സ്കർട്ടും അതുപോലെ തന്നെ ഹാൻഡ് വർക്ക് ജാക്കറ്റുമാണ് നന്ദന ഇട്ടിരിക്കുന്നത്. അരുൺ പയ്യടിമീത്തലാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. മേക്കപ്പ് ആർട്ടിസ്റ്റ് ജോയാണ് നന്ദനയ്ക്ക് മേക്കപ്പ് ചെയ്തിരിക്കുന്നത്. പ്രിയങ്ക പ്രഭാകറാണ് സ്റ്റൈലിംഗ്.