‘പിന്നീട് ഒരിക്കലുമില്ല!! ഇപ്പോൾ തന്നെ ചെയ്യൂ, ജിമ്മിൽ വർക്ക്ഔട്ട് ആരംഭിച്ച് നടി ഭാമ..’ – ചിത്രങ്ങൾ വൈറൽ

അതുല്യ സംവിധായകനായ എ.കെ ലോഹിതദാസ് അവസാനമായി സംവിധാനം ചെയ്ത ‘നിവേദ്യം’ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് വന്ന താരമായിരുന്നു നടി ഭാമ. ആദ്യ സിനിമയിലെ തന്നെ ഗംഭീര പ്രടകനത്തിലൂടെ ജനങ്ങളുടെ മനസ്സിൽ സ്ഥാനം നേടിയ ഭാമ പിന്നീട് നിരവധി സിനിമകളിൽ നായികയായി അഭിനയിച്ചിട്ടുണ്ട്. ജയസൂര്യക്ക് ഒപ്പമുള്ള ഇവർ വിവാഹിതരായാൽ എന്ന സിനിമയാണ് ഭാമയ്ക്ക് കൂടുതൽ പ്രേക്ഷകപ്രീതി നേടി കൊടുത്തത്.

സൈക്കിൾ, വൺ വേ ടിക്കറ്റ്, ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് കുടുംബം, ജനപ്രിയൻ, ഹസ്ബൻഡ്‌സ് ഇൻ ഗോവ, 101 വെഡിങ്സ് തുടങ്ങി നിരവധി സിനിമകളിൽ നായികയായി ഭാമ അഭിനയിച്ചിട്ടുണ്ട്. സിനിമയിൽ വരുന്നതിന് മുമ്പ് സൂര്യ ടി.വിയിലെ താലി എന്ന പ്രോഗ്രാമിൽ അവതാരകയായും ഭാമ തിളങ്ങിയിട്ടുണ്ട്. 2020-ലായിരുന്നു ഭാമ വിവാഹിതയായത്. വിവാഹത്തിന് 2 വർഷം മുമ്പ് തന്നെ ഭാമ സിനിമയിൽ നിന്ന് വിട്ടുനിന്നിരുന്നു.

2018-ലാണ് ഭാമ അവസാനമായി അഭിനയിച്ചത്. അരുൺ ജഗദീഷ് എന്ന ബിസിനസുകാരനെയാണ് ഭാമ വിവാഹം ചെയ്തത്. 2020 അവസാനം ഒരു പെൺകുഞ്ഞും താരത്തിന് ജനിച്ചിരുന്നു. ഭാമ വീണ്ടും സിനിമയിലേക്ക് തിരിച്ചുവരുമോ എന്ന് ആരാധകർ പലപ്പോഴും ചോദിക്കുന്ന കാര്യമാണ്. ഇപ്പോഴിതാ താരത്തിന്റെ ജിം ഫോട്ടോസാണ് ആരാധകർ ഏറ്റെടുത്തുകൊണ്ടിരിക്കുന്നത്.

ഒന്നും പിന്നത്തേക്ക് ആക്കരുതെന്നും ഇപ്പോൾ തന്നെ ചെയ്യൂ എന്ന ക്യാപ്ഷനിൽ സൂചിപ്പിച്ചുകൊണ്ടാണ് ഭാമ ചിത്രങ്ങൾ പങ്കുവച്ചത്. വർക്ക് ഔട്ടിന് ശേഷമുള്ള ചിത്രങ്ങളാണ് ഭാമ പോസ്റ്റ് ചെയ്തത്. ഭാമയുടെ സിനിമയിലേക്കുള്ള തിരിച്ചുവരവിന് വേണ്ടിയാണോ ഈ മാറ്റാമെന്നും ചിലർ സംശയിക്കുന്നുണ്ട്. എന്തായാലും ആരാധകർ ഏറെ പ്രതീക്ഷയോടെ ഇപ്പോഴും താരത്തിന്റെ തിരിച്ചുവരവ് ആഗ്രഹിക്കുന്നുണ്ടെന്നതാണ് സത്യം.