‘അമ്മയ്ക്ക് ഒപ്പം ബീച്ചിൽ വെള്ളത്തിൽ കളിച്ച് അഹാന കൃഷ്ണ, ക്യൂട്ടെന്ന് ആരാധകർ..’ – വീഡിയോ വൈറൽ

താരങ്ങൾ കുടുംബങ്ങളുടെ പുത്തൻ വിശേഷങ്ങൾ അറിയാൻ പ്രേക്ഷകർ എന്നും താല്പര്യം കാണിക്കാറുണ്ട്. മലയാള സിനിമയിലെ ഇപ്പോഴുള്ളതിൽ ഏറ്റവും ആരാധകരുള്ള ഒരു താരകുടുംബമാണ് നടൻ കൃഷ്ണ കുമാറിന്റേത്. കൃഷ്ണകുമാറിനും ഭാര്യയ്ക്കും മകൾക്കുമെല്ലാം സോഷ്യൽ മീഡിയകളിൽ ആരാധകരുടെ എണ്ണം വളരെ കൂടുതലാണ്. ഇതിൽ തന്നെയും ഭാര്യയും രണ്ട് മക്കളും സിനിമകളിൽ അഭിനയിച്ചിട്ടുമില്ല.

എല്ലാവരും യൂട്യൂബ്, ഇൻസ്റ്റാഗ്രാം പോലെയുള്ള പ്ലാറ്റുഫോമുകളിൽ വീഡിയോ പങ്കുവച്ച് ഫേമസ് ആയവരാണ്. കൃഷ്ണകുമാർ, ഭാര്യ സിന്ധു കൃഷ്ണ മക്കളായ നടി അഹാന കൃഷ്ണ, ദിയ കൃഷ്ണ, വണിൽ ബാലതാരമായി അഭിനയിച്ച ഇശാനി കൃഷ്ണ, ഏറ്റവും ഇളയ മകളായ ഹൻസിക എല്ലാവരും വീഡിയോസ് പോസ്റ്റ് ചെയ്യാറുണ്ട്. അത് വഴി ഒരുപാട് ആരാധകരെയും സ്വന്തമാക്കിയിട്ടുണ്ട്.

കൃഷ്ണകുമാറിന്റെ മൂത്തമകളും നടിയുമായ അഹാനയാണ് ആദ്യം ഇത് ചെയ്തത്. പിന്നീട് ചേച്ചിക്ക് ഒപ്പം അനിയത്തിമാരും കൂടുകയും അതിന് ശേഷം അച്ഛനും അമ്മയും ചേർന്ന് പല ടൈപ്പ് വീഡിയോകൾ എടുക്കുകയും ചെയ്തു. അഹാനയാകട്ടെ 2014-ൽ പുറത്തിറങ്ങിയ ഞാൻ സ്റ്റീവ് ലൂപസ് എന്ന ചിത്രത്തിൽ നായികയായി അഭിനയിച്ചുകൊണ്ട് സിനിമയിലേക്ക് എത്തിയ താരമാണ്.

മലയാളത്തിൽ ഒരുപിടി സിനിമകളിൽ അഹാന നായികയായി അഭിനയിക്കുകയും ചെയ്തു. അഹാന തന്റെ അമ്മ സിന്ധുവിന് ഒപ്പം ബീച്ചിൽ സമയം ചിലവഴിക്കുന്ന ചിത്രങ്ങൾ താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിരുന്നു. കടൽ തിരമാലകളുമായി അമ്മയും മകളും കളിക്കുന്നതും ചിത്രങ്ങളിൽ കാണാൻ സാധിക്കും. ക്യൂട്ട് എന്നാണ് ആരാധകർ ചിത്രങ്ങൾക്ക് നൽകിയ കമന്റ്. ഷൈൻ ടോം ചാക്കോയ്ക്ക് ഒപ്പമുള്ള അടിയാണ് അഹാനയുടെ അടുത്ത ചിത്രം.