‘കോളേജ് ഇളക്കിമറിച്ച് നടി സാനിയയുടെ തകർപ്പൻ ഡാൻസ്, പൊളിച്ചെന്ന് ആരാധകർ..’ – വീഡിയോ വൈറൽ

ഡാൻസ് റിയാലിറ്റി ഷോയിലൂടെ മത്സരാർത്ഥിയായി വന്ന് പിന്നീട് മലയാള സിനിമയിലെ യുവനടിമാരിലെ ഗ്ലാമറസ് താരമായി മാറിയ ഒരാളാണ് നടി സാനിയ ഇയ്യപ്പൻ. ഡാൻസ് ഷോയിലൂടെ വന്നതുകൊണ്ട് തന്നെ സാനിയയ്ക്ക് ഒരുപാട് ആരാധകർ സിനിമയിൽ വരുന്നതിന് മുമ്പ് തന്നെയുണ്ട്. സിനിമയിൽ തന്നെ ബാലതാരമായി വേഷമിട്ടായിരുന്നു സാനിയയുടെ അഭിനയ കരിയറിന്റെ തുടക്കം.

പക്ഷേ വളരെ ചെറിയ പ്രായത്തിൽ തന്നെ നായികയായി അഭിനയിക്കാനും സാനിയയ്ക്ക് അവസരം ലഭിച്ചു. കഴിഞ്ഞ നാല് വർഷത്തിനിടയിൽ മലയാള സിനിമയ്ക്ക് അകത്തും പുറത്തും ഒരു ഗ്ലാമറസ് പരിവേഷം സാനിയയ്ക്ക് വന്നുകഴിഞ്ഞു. നർത്തകിയായതുകൊണ്ട് സാനിയ പലപ്പോഴും മലയാളികളെ അത്തരത്തിലും കൈയിലെടുത്തിട്ടുണ്ട്. പതിനെട്ടാം പടിയിൽ സാനിയയുടെ ഒരു ഐറ്റം ഡാൻസുമുണ്ടായിരുന്നു.

സാനിയയുടെ ഇനി ഇറങ്ങാനുള്ള ചിത്രം നിവിൻ പൊളി നായകനാകുന്ന സാറ്റർഡേ നൈറ്റ് ആണ്. നിവിൻ, സാനിയ, സൈജു കുറുപ്പ്, സിജു വിൽ‌സൺ, മാളവിക ശ്രീനാഥ്, ഗ്രേസ് ആന്റണി, അജു വർഗീസ് തുടങ്ങിയ താരങ്ങളാണ് സിനിമയിൽ പ്രധാന റോളുകളിൽ അഭിനയിക്കുന്നത്. സിനിമയുടെ പ്രൊമോഷൻ ഭാഗമായി താരങ്ങൾ സ്കൂളുകളും കോളേജുകളും സന്ദർശിച്ചുകൊണ്ടിരിക്കുന്ന സമയം കൂടിയാണ് ഇത്.

View this post on Instagram

A post shared by Abhiraj (@me_abhiraj_)

ഈ കഴിഞ്ഞ ദിവസമാണ് കൊല്ലം ടി.കെ.എം കോളേജിൽ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി താരങ്ങൾ എത്തിയത്. പരിപാടിയിൽ പങ്കെടുക്കാൻ എത്തിയപ്പോഴുള്ള സാനിയയുടെ ലുക്കും ഫോട്ടോസും സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടിയിരുന്നു. ഇപ്പോഴിതാ നിവിന്റെ തന്നെ ലവ് ആക്ഷൻ ഡ്രാമയിലെ ഓൺ ദി ഫ്ലോർ ബേബി എന്ന സൂപ്പർഹിറ്റ് ഗാനത്തിന് കോളേജിൽ വച്ച് സാനിയ നൃത്തം ചെയ്യുകയും അത് സോഷ്യൽ മീഡിയയിൽ ആരാധകർ ഏറ്റെടുക്കുകയും ചെയ്തിരിക്കുകയാണ്.

CATEGORIES
TAGS