‘ഇതുപോലെ ഒരു മേക്കോവർ പ്രതീക്ഷിച്ചില്ല!! അതീവ ഗ്ലാമറസ് ലുക്കിൽ നടി രസ്ന പവിത്രൻ..’ – ഫോട്ടോസ് വൈറൽ

സിനിമയിൽ നായികയായി അഭിനയിച്ചിട്ടില്ലെങ്കിൽ കൂടിയും പ്രേക്ഷകരുടെ ഹൃദയങ്ങളിൽ ഇടം പിടിച്ചിട്ടുള്ള ഒരുപാട് നടിമാർ മലയാളത്തിലുണ്ട്. അവർ നായികയായി അഭിനയിക്കുമെന്ന് പ്രേക്ഷകർ പ്രതീക്ഷ അർപ്പിക്കുമെങ്കിലും സഹനടി വേഷങ്ങളിൽ പലരും ഒതുങ്ങി പോകാറുണ്ട്. ഇത്തരത്തിൽ നായികയായി അഭിനയിക്കാതെ തന്നെ ഒരുപാട് ആരാധകരെ സ്വന്തമാക്കിയിട്ടുള്ള ഒരു താരമാണ് നടി രസ്ന പവിത്രൻ.

2009-ൽ പുറത്തിറങ്ങിയ മൗനം എന്ന സിനിമയിലാണ് രസ്ന ആദ്യമായി അഭിനയിച്ചത്. നായികയായി തന്നെയാണ് രസ്ന അതിൽ തിളങ്ങിയത്. പക്ഷേ ആ സിനിമ അത്ര വിജയമായിരുന്നില്ല. പിന്നീട് അഞ്ച് വർഷങ്ങൾക്ക് ശേഷം തമിഴ് ചിത്രമായ ‘തെരിയാമ ഉന്നെ കാതലിച്ചിട്ടേൻ’ നായികയായി തന്നെ തിരിച്ചുവന്നെങ്കിലും അതും അത്ര ശ്രദ്ധനേടിയില്ല. അതിന് ശേഷം നായികയായി രസ്ന അഭിനയിച്ചിട്ടില്ല.

ഊഴം എന്ന സിനിമയിൽ പൃഥ്വിരാജിന്റെ അനിയത്തിയായി അഭിനയിച്ച ശേഷമാണ് രസ്ന ആരാധകരെ സ്വന്തമാക്കിയത്. അത് കഴിഞ്ഞ് തൊട്ടടുത്ത സിനിമയിൽ ദുൽഖർ സൽമാന്റെ അനിയത്തിയുടെ റോളിലും രസ്ന അഭിനയിച്ചിരുന്നു. ആമി, ഈ അടുത്തിടെ ഇറങ്ങിയ പടച്ചോനെ ഇങ്ങള് കാത്തോളീ തുടങ്ങിയ സിനിമകളിലും രസ്ന അഭിനയിച്ചിട്ടുണ്ട്. 2019-ൽ രസ്ന വിവാഹിതയാവുകയും ചെയ്തിരുന്നു.

സമൂഹ മാധ്യമങ്ങളിൽ രസ്ന പലപ്പോഴും ഫോട്ടോഷൂട്ടുകളിലൂടെ മലയാളികൾ ഞെട്ടിച്ചിട്ടുള്ള ഒരാളാണ്. വീണ്ടും ഒരു ഗ്ലാമറസ് ഫോട്ടോ ഷൂട്ടുമായി എത്തിയിരിക്കുകയാണ് രസ്ന. ആഷിഖ് മാഹിയാണ് രസ്ന ഈ ഷൂട്ടിന്റെ ഫോട്ടോസ് എടുത്തിരിക്കുന്നത്. വിനീത കലത്തിലാണ് മേക്കപ്പ് ചെയ്തിരിക്കുന്നത്. ഹോട്ട് ലുക്ക് എന്നാണ് ആരാധകർ രസ്നയുടെ ചിത്രങ്ങൾക്ക് താഴെ ഇട്ടിരിക്കുന്നത് കമന്റുകൾ.