‘ജോക്കർ സിനിമയെ പുകഴ്ത്തി പറഞ്ഞു, അർജുൻ റെഡ്ഡിയെ എതിർത്തു..’ – പാർവതിക്ക് എതിരെ സന്ദീപ് റെഡ്ഡി വാങ്ക

അർജുൻ റെഡ്ഡി, കബീർ സിംഗ് എന്നീ തന്റെ സിനിമകൾക്ക് എതിരെ പ്രതികരിച്ച നടി പാർവതി തിരുവോത്തിന് എതിരെ പ്രതികരിച്ച് ബോളിവുഡ് സംവിധായകൻ സന്ദീപ് റെഡ്ഡി വാങ്ക. സന്ദീപ് സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമായ അനിമൽ തിയേറ്ററുകളിൽ വമ്പൻ വിജയമാണ് നേടിയത്. സന്ദീപ് സംവിധാനം ചെയ്ത രണ്ട് സിനിമകളാണ് ഇന്ത്യയിൽ ഏറ്റവും പണം നേടിയ 50 സിനിമകളുടെ പട്ടികയിൽ ഇടംപിടിച്ചിട്ടുള്ളത്.

അനിമൽ ഇറങ്ങിയപ്പോഴും അതിൽ സ്ത്രീവിരുദ്ധ നിറഞ്ഞ് നിൽക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ട് പലരും പ്രതികരിച്ചിരുന്നു. അതൊന്നും സിനിമയുടെ കളക്ഷനെ യാതൊരു വിധത്തിലും ബാധിച്ചിട്ടില്ല. ഇതിനിടയിലാണ് സന്ദീപ് തന്റെ ആദ്യ രണ്ട് സിനിമകൾക്ക് എതിരെ സംസാരിച്ച പാർവതിക്ക് പ്രതികരണം കൊടുത്തിരിക്കുന്നത്. ഒരു അഭിമുഖത്തിലാണ് സന്ദീപ് പാർവതിയുടെ പേര് എടുത്ത് പറഞ്ഞ് പ്രതികരിച്ചത്.

“പ്രേക്ഷകർക്ക് മഹത്വ വൽക്കരണം എന്താണെന്ന് അറിയില്ല.. നായകൻ സിനിമയുടെ അവസാനം തെറ്റുകൾ ഏറ്റുപറഞ്ഞ് പ്രഭാഷണം നടത്തണമെന്നാണ് അവർ പ്രതീക്ഷിക്കുന്നത്. സാധാരണ പ്രേക്ഷകരുടെ കാര്യമാണെങ്കിൽ പോട്ടെ എന്ന് വെക്കാം.. അഭിനേതാക്കളിൽ ചിലർ ഇതേ പോലെ ആണെങ്കിൽ പിന്നെ എന്താ ചെയ്യാ.. മലയാളത്തിലെ നടിയായ പാർവതി തിരുവോത്ത് ഒരു അഭിമുഖത്തിൽ പറയുന്നത് കേട്ടു.

ജോക്കർ സിനിമ കൊ.ലപാതകത്തെ മഹത്വ വൽക്കരിക്കുന്നില്ലെന്ന്..! ഒരു പാട്ടിന് ഗോവണിയിൽ ഡാൻസ് ചെയ്യുന്ന ജോഹറിന്റെ കഥാപാത്രത്തെ ഓർമ്മയില്ലേ? അത് അവർക്ക് ആക്രമണത്തെ ആഘോഷിക്കുന്നതായി തോന്നുന്നില്ല. അവർ നല്ലയൊരു അഭിനേതാവാണ്.. ജോക്കറിലെ രംഗങ്ങൾ അങ്ങനെ തോന്നാതെ ഇരിക്കുകയും കബീർ സിംഗ് അത്തരത്തിൽ ഒരു സിനിമയായി പാർവതിക്ക് തോന്നുന്നുവെങ്കിൽ പിന്നെ സാധാരണ പ്രേക്ഷകരുടെ കാര്യം പറയണോ?”, സന്ദീപ് അഭിമുഖത്തിൽ പറഞ്ഞു.