‘എടാ ഇത് പ്ലാസ്റ്റിക് അല്ല, ഇവൻ അടിച്ചടിച്ച് എന്റെ പിൻവശം ചുവന്നു..’ – ഓർമ്മകൾ പങ്കുവച്ച് ശ്വേതയും ശ്രീജിത്തും

തിയേറ്ററുകളിൽ വമ്പൻ തരംഗമായ ഒരു ചിത്രമായിരുന്നു രതിനിർവേദം. 1978-ലും പിന്നീട് 2011-ൽ റീമേക്കായും രണ്ട് തവണ സിനിമ വന്നിട്ടുണ്ട്. രണ്ടാം ഭാഗത്തിൽ രതി ചേച്ചിയായി ശ്വേതാ മേനോനും പപ്പുവായി ശ്രീജിത്ത് വിജയുമായി അഭിനയിച്ചത്. സിനിമ ഇറങ്ങി പതിമൂന്ന് വർഷങ്ങൾക്ക് ഇപ്പുറം ശ്വേതയും ശ്രീജിത്തും അതിന്റെ ഓർമ്മകളും അന്നത്തെ വിശേഷങ്ങളും ഒരു അഭിമുഖത്തിൽ പങ്കുവച്ചിരിക്കുകയാണ്.

“രാജീവ് സർ ഈ ശ്രീജിത്ത് അടിച്ചടിച്ച് എന്റെ ച,ന്തി ചുവന്നു.. ഇവനാണ് ആക്ടിങ്ങിൽ അതറിയില്ല.. ഇവൻ ആണെങ്കിൽ അടിയോടി.. ഞാൻ ഇവനോട് പറഞ്ഞു, “എടാ ഇത് എന്റെ സ്വന്തമാണ്.. പ്ലാസ്റ്റിക് ഒന്നുമല്ല.. ഒരു ഇരുപത്തിയഞ്ച് പ്രാവശ്യമെങ്കിലും ഇവൻ അടിച്ചിട്ടുണ്ടാകും, റിഹേഴ്സലും ടേക്കും എല്ലാംകൂടി ആ ഒരു അടി കറക്റ്റ് കിട്ടാൻ വേണ്ടി ചെയ്തിട്ടുണ്ടാവും. ഇവന് ടെൻഷൻ അടിച്ചിട്ട് അടിയുടെ കൂടെ കൈവിറച്ചിട്ട് അതുംകൂടിയാണ് വരുന്നത്.

ഇത് എനിക്ക് ആണ് കിട്ടുന്നത്. ഞാൻ പറഞ്ഞു, രാജീവ് ഏട്ടാ ഇവനിങ്ങനെ അടിച്ചടിച്ച് എന്റെ ചന്തി റെഡ് ആയിയെന്ന് പറഞ്ഞു..”, ശ്വേതാ പറഞ്ഞു. “റെഡ് ആയി എന്ന് തന്നെയാണ് ശ്വേതാ ചേച്ചി പറഞ്ഞത്. ഞാൻ ഓരോ പ്രാവശ്യം ചെയ്യുമ്പോഴും രാജീവ് സാർ പറഞ്ഞു, അങ്ങനെയല്ല.. കറക്ട് ആയിട്ട് വരണം.. ഞാൻ വിചാരിച്ചു അത് ഇനി എങ്ങനെയാ.. ഞാൻ പോയിട്ട് അടിക്കുവാ..”, ശ്രീജിത്തും അതുമായി ബന്ധപ്പെട്ട് പറഞ്ഞു.

“സിനിമ ഇറങ്ങി ആദ്യത്തെ ദിവസം കാണാൻ പോയപ്പോൾ ശ്രീജിത്ത് ഭയങ്കര ഇമോഷണൽ ആയിരുന്നു. അവനെ തിയേറ്ററിൽ ഉള്ളവരൊക്കെ എടുത്തുപൊക്കി.. രതി ചേച്ചിയുടെ പപ്പു വരുന്നേ എന്നൊക്കെ പറഞ്ഞിട്ട്.. എന്റെ കല്യാണത്തിന് തൊട്ടു മുമ്പായിരുന്നു സിനിമയുടെ റിലീസ്. കല്യാണം കഴിഞ്ഞ് തൊട്ടടുത്ത ദിവസം ഷേണായീസിൽ പോയിട്ടാണ് ഞാൻ സിനിമ കാണുന്നത്..”, ശ്വേതാ സിനിമയെ കുറിച്ച് ഓർത്തെടുത്തു.