‘വീണ്ടും ആരാധകരെ അമ്പരപ്പിച്ച് നടി സംയുക്ത! ഗ്ലാമറസ് ലുക്കിൽ തിളങ്ങി താരം..’ – ഫോട്ടോസ് കാണാം
കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ എവിടെ നോക്കിയാലും നടി സംയുക്ത മേനോന്റെ ചിത്രങ്ങൾ മാത്രമാണ് കാണാൻ സാധിക്കുന്നത്. താരത്തിന് ആരാധകർ ഓരോ ദിനവും കൂടിക്കൊണ്ടിരിക്കുകയാണ്. ഗ്ലാമറസ്, സ്റ്റൈലിഷ് ലുക്കിലുള്ള കിടിലം ചിത്രങ്ങൾ പോസ്റ്റ് ചെയ്ത ആരാധകരെ ശരിക്കും അമ്പരപ്പിച്ചു കൊണ്ടിരിക്കുകയാണ് താരം.
ടോവിനോ തോമസ് പ്രധാന വേഷത്തിൽ എത്തിയ തീവണ്ടിയിലെ നായികാ കഥാപാത്രത്തിലൂടെയാണ് സംയുക്ത പ്രേക്ഷകർക്ക് ഇടയിൽ കൂടുതൽ സുപരിചിതയാകുന്നത്. അതിന് മുമ്പ് പോപ്‌കോൺ എന്ന സിനിമയിൽ ഒരു ചെറിയ വേഷത്തിൽ സംയുക്ത അഭിനയിച്ചിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായിട്ടുളള ഒരാളാണ് സംയുക്ത.
സംയുക്ത പോസ്റ്റ് ചെയ്ത ഗ്ലാമറസ് ഫോട്ടോസ് ഇപ്പോൾ ആരാധകരുടെ മനം കവർന്നിരിക്കുകയാണ്. ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോഷൂട്ടിന് പിന്നാലെ ഒരു സ്റ്റൈലിഷ് മോഡേൺ വേഷത്തിലുള്ള ചിത്രങ്ങളും ഇപ്പോൾ സംയുക്ത പോസ്റ്റ് ചെയ്തിട്ടുണ്ട്. ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോഷൂട്ടിലെ ചിത്രങ്ങൾ എടുത്തിരിക്കുന്നത് അക്ഷയ് റാവോ ആണ്.
നേഹ വി ചന്ദർ ആണ് താരത്തിന് മേക്കപ്പ് ചെയ്തിരിക്കുന്നത്. ഇതിനു മികച്ച പ്രതികരണമാണ് ആരാധകരിൽ നിന്ന് സംയുക്തയ്ക്ക് ലഭിച്ചത്. സുഹൈർ സൈട്ട് ആണ് സംയുക്തയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ എടുത്തിരിക്കുന്നത്. രണ്ട് പോസ്റ്റുകളും സോഷ്യൽ മീഡിയയിൽ വൈറലാണ്. എറിഡ, കടുവ എന്നിവയാണ് സംയുക്തയുടെ അടുത്ത ചിത്രങ്ങൾ.