‘നവവധുവിനെ പോലെ അണിഞ്ഞ് ഒരുങ്ങി ഗായിക അമൃത സുരേഷ്..’ – ഫോട്ടോസിന് താഴെ ചോദ്യശരങ്ങൾ

‘നവവധുവിനെ പോലെ അണിഞ്ഞ് ഒരുങ്ങി ഗായിക അമൃത സുരേഷ്..’ – ഫോട്ടോസിന് താഴെ ചോദ്യശരങ്ങൾ

ഐഡിയ സ്റ്റാർ സിങ്ങർ എന്ന മ്യൂസിക് റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ ഗായികയാണ് അമൃത സുരേഷ്. ആ സീസണിലെ ഏറ്റവും പ്രശസ്തയായ താരങ്ങളിൽ ഒരാളാണ് അമൃത സുരേഷ്. അതിന് ഏറ്റവും വലിയ കാരണങ്ങളിൽ ഒന്ന് സെലിബ്രിറ്റി ജഡ്‌ജായി എത്തിയ നടൻ ബാലയുമായുള്ള പ്രണയവിവാഹമാണ്. ഒടുവിൽ കുടുംബക്കാരുമായി തീരുമാനിച്ച് ഇരുവരും വിവാഹിതരായിരുന്നു.

എന്നാൽ അധിക നാൾ ഇരുവരുടെയും ബന്ധം നിലനിന്നില്ല. 2015 മുതൽ ഇരുവരും വേർപിരിഞ്ഞാണ് താമസിച്ചിരുന്നത്. അവന്തിക എന്ന പേരിൽ ഒരു മകൾ ഈ ബന്ധത്തിലുണ്ട്. പിന്നീട് 2019-ൽ ബാലയും അമൃത നിയമപരമായി ബന്ധം വേർപിരിഞ്ഞു. ഈ കഴിഞ്ഞ ദിവസം ബാല വീണ്ടും വിവാഹിതനായ വാർത്ത വന്നപ്പോൾ ആരാധകർ ഏറ്റവും കൂടുതൽ ശ്രദ്ധിച്ചത് അമൃതയുടെ സോഷ്യൽ മീഡിയ പോസ്റ്റുകളാണ്.

ബാലയുടെ വിവാഹവുമായി ബന്ധപ്പെട്ട് അമൃതയുടെ എന്തെങ്കിലും പ്രതികരണം ഉണ്ടാവുമെന്ന് ആരാധകർ പ്രതീക്ഷിച്ചെങ്കിലും യാതൊന്നും ഉണ്ടായില്ല. എന്നാൽ അമൃത പങ്കുവച്ച് ഏറ്റവും പുതിയ ഫോട്ടോഷൂട്ട് സമൂഹ മാധ്യമങ്ങളിൽ ഒരുപാട് വൈറലായി. നവവധുവിനെ പോലെ അണിഞ്ഞ് ഒരുങ്ങി നിൽക്കുന്ന ഒരു ഫോട്ടോഷൂട്ടാണ് അമൃത ചെയ്തത്.

പാലക്കാടുള്ള ‘അക്ഷയ ഗോൾഡ്’ എന്ന സ്വർണാഭരണ വില്പന ശാലയ്ക്ക് വേണ്ടിയാണ് അമൃത ഈ ഫോട്ടോഷൂട്ട് ചെയ്തിട്ടുള്ളത്. ഗൗതം എന്ന പ്രൊഫഷണൽ ഫോട്ടോഗ്രാഫറാണ് അമൃതയുടെ ഫോട്ടോസ് എടുത്തിരിക്കുന്നത്. ജേക്കബ് അനിലാണ് മേക്കപ്പ് ചെയ്തിരിക്കുന്നത്. അമൃതയുടെ വിവാഹമാണോ എന്ന് ചിലർ ഫോട്ടോസ് കണ്ടിട്ട് ചോദിച്ചിട്ടുണ്ട്. എന്നാൽ ചിലർ വളരെ മോശം കമന്റുകളും ഇട്ടിട്ടുണ്ട്.

CATEGORIES
TAGS