‘ഇതിപ്പോ സമാന്ത ആണോ ഒരു പിടിയും കിട്ടുന്നില്ല! ഗ്ലാമറസ് ലുക്കിൽ നടി സംയുക്ത മേനോൻ..’ – ഫോട്ടോസ് വൈറൽ

പോപ്‌കോൺ എന്ന മലയാള സിനിമയിലൂടെ അഭിനയ രംഗത്തേക്ക് വന്ന താരമാണ് നടി സംയുക്ത മേനോൻ. അതിന് ശേഷം ടോവിനോ ചിത്രമായ തീവണ്ടിയിൽ നായികയായി തുടക്കം കുറിക്കുകയും ചെയ്തു. തീവണ്ടിയിലെ വേഷമാണ് പ്രേക്ഷക ശ്രദ്ധനേടി കൊടുത്തത്. പിന്നീട് തമിഴിൽ നിന്നും അവസരം ലഭിച്ച സംയുക്ത അവിടെ തിളങ്ങി. ശേഷം മലയാളത്തിലേക്ക് തിരിച്ചുവന്ന് നിരവധി സിനിമകളിൽ നായികയായി.

തെലുങ്കിലും കന്നഡയിലുമെല്ലാം ഇപ്പോൾ അഭിനയിച്ച് തെന്നിന്ത്യയിൽ അറിയപ്പെടുന്ന താരമായി സംയുക്ത മാറി കഴിഞ്ഞിട്ടുമുണ്ട്. ബുറാങ് എന്ന സിനിമയാണ് സംയുക്തയുടെ മലയാളത്തിൽ അവസാനമിറങ്ങിയത്. ഇപ്പോൾ മലയാളത്തിനേക്കാൾ അന്യഭാഷകളിലാണ് സംയുക്ത കൂടുതൽ സജീവം. അതുകൊണ്ട് തന്നെ സംയുക്തയെ ഭയങ്കര ഗ്ലാമറസായി സിനിമയിലും അല്ലാതെയും മലയാളികൾക്ക് കാണാൻ കഴിയാറുമുണ്ട്.

വിരുപക്ഷ, ഡെവിൾ – ദി ബ്രിട്ടീഷ് സീക്രെട്ട് ഏജന്റ് എന്നീ തെലുങ്ക് സിനിമകളാണ് സംയുക്തയുടെ അവസാനം പുറത്തിറങ്ങിയത്. കഴിഞ്ഞ വർഷമാണ് ഈ സിനിമകൾ രണ്ടും റിലീസ് ചെയ്തിട്ടുള്ളത്. ഈ വർഷം സംയുക്തയുടെ സിനിമകൾ ഒന്നും തന്നെ റിലീസ് ചെയ്തിട്ടില്ല. ആരാധകരും അതിന് വേണ്ടി കാത്തിരിക്കുകയാണ്. ഇതിനിടയിലാണ് സംയുക്തയുടെ ഏറ്റവും പുതിയ ഗ്ലാമറസ് ഫോട്ടോഷൂട്ട് വന്നിരിക്കുന്നത്.

ഗൗൺ പോലെയുള്ള വേഷത്തിൽ ഗ്ലാമറസ് ലുക്കിലാണ് സംയുക്ത തിളങ്ങിയിട്ടുള്ളത്. പല്ലവി സിംഗിന്റെ സ്റ്റൈലിങ്ങിൽ അഭിഷേക് ശർമ്മയുടെ ഡിസൈനിലുള്ള ഔട്ട് ഫിറ്റ് ധരിച്ചാണ് സംയുക്ത തിളങ്ങിയത്. വിശാൽ ചരൺ ആണ് മേക്കപ്പ് ചെയ്തിരിക്കുന്നത്. ഷഹീൻ താഹയാണ് ഫോട്ടോസ് എടുത്തിതിരിക്കുന്നത്. ഇത് ഇപ്പൊ സംയുക്തയാണോ സമാന്തയാണോ ഒരു പിടിയും ഇല്ലല്ലോ എന്നാണ് ഒരു ആരാധകൻ ചിത്രങ്ങൾ കണ്ടിട്ട് കമന്റ് ചെയ്തിട്ടുള്ളത്.