‘അമൃത സുരേഷിനോട് ഗുഡ് ബൈ പറഞ്ഞോ! ഗായിക അദ്വൈതയ്ക്ക് ഒപ്പം വീണ്ടും ഗോപി സുന്ദർ..’ – ഫോട്ടോസ് വൈറൽ

സംഗീത ലോകത്ത് തന്റേതായ സ്ഥാനം നേടിയെടുത്തിട്ടുള്ള ഒരു സംഗീതസംവിധായകനാണ് ഗോപി സുന്ദർ. ഇരുപത് വർഷമായി സിനിമ രംഗത്ത് പാട്ടിന്റെ മേഖലയിൽ കഴിവുകൾ തെളിയിച്ചിട്ടുള്ള ഗോപി സുന്ദറിന്റെ സിനിമ പാട്ടുകൾ മിക്കതും സൂപ്പർഹിറ്റുകളാണ്. ഗോപി സുന്ദറിന്റെ സംഗീത ജീവിതം പോലെ ഏറെ ചർച്ച ചെയ്യുന്ന ഒന്നാണ് അദ്ദേഹത്തിന്റെ സ്വകാര്യ ജീവിതം. വിവാഹവും ലിവിങ് ടുഗതേറും ഒക്കെ ചർച്ചയായിട്ടുണ്ട്.

പ്രിയ എന്നായിരുന്നു ഗോപി സുന്ദറിന്റെ ഭാര്യയുടെ പേര്. അതിൽ രണ്ട് ആൺമക്കളും ഗോപി സുന്ദറിനുണ്ട്. വിവാഹിതനായി ഇരിക്കുമ്പോൾ തന്നെ ഗോപി സുന്ദർ ഗായിക അഭയ ഹിരണ്മയിയുമായി ലിവിങ് ടുഗതേറിൽ ആയിരുന്നുവെന്ന് ഭാര്യ പ്രിയ ആരോപിച്ചിരുന്നു. അഭയയുമായി ഒമ്പത് വർഷത്തോളം ഒരുമിച്ചാണെന്ന് 2018-ലാണ് ഗോപി സുന്ദർ വെളിപ്പെടുത്തിയത്. പിന്നീട് ഗോപിസുന്ദർ അഭയയുമായി വേർപിരിയുകയും ചെയ്തു.

അത് മലയാളികൾ അറിയുന്നത് മറ്റൊരു ഗായികയായ അമൃത സുരേഷുമായി ഒന്നിച്ചു ജീവിക്കാൻ തീരുമാനിച്ചു എന്ന് പുറത്തുവിട്ടപ്പോഴാണ്. ഇരുവരും സോഷ്യൽ മീഡിയയിൽ പരസ്പരം ചിത്രങ്ങൾ പങ്കുവച്ചിരുന്നു. ഇപ്പോൾ ഗോപി സുന്ദർ അമൃതയുമായി വേർപിരിഞ്ഞു എന്നാണ് പുറത്തുവരുന്നത്. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങൾ ഒന്നും പങ്കുവെക്കാറില്ല. എന്നാൽ ഒരു യുവഗായികയുമായുള്ള ചിത്രങ്ങൾ ഗോപി സുന്ദർ പങ്കുവെക്കുന്നുണ്ട്.

ഇതോടെ ഗോപി സുന്ദർ വിമർശനങ്ങൾ വീണ്ടും മലയാളികളിൽ നിന്ന് കേൾക്കുകയാണ്. അദ്വൈത എന്ന യുവഗായികയ്ക്ക് ഒപ്പമുള്ള ചിത്രങ്ങളാണ് ഗോപി സുന്ദർ പങ്കുവെക്കുന്നത്. ഇരുവരും ഒരുമിച്ച് പാട്ട് റൂമിൽ ഇരിക്കുന്നതും അതുപോലെ വിഷു ആഘോഷിക്കുന്നതും യാത്രകൾ പോകുന്നതുമായ ചിത്രങ്ങൾ ഗോപി സുന്ദർ പങ്കുവച്ചിട്ടുണ്ട്. ഈ തവണ കമന്റ് ബോക്സ് ഓഫാക്കിയ ശേഷമാണ് ഗോപി സുന്ദർ ചിത്രങ്ങൾ പങ്കുവെക്കുന്നത്.