‘കുടുംബസമേതം വോട്ടു ചെയ്തു! മക്കൾക്കും ഭാര്യയ്ക്കും ഒപ്പം നടൻ കൃഷ്ണകുമാർ..’ – കൊല്ലം പിടിക്കുമോ എന്ന് ആരാധകർ

കേരളത്തിലെ ഇരുപത് ലോകസഭാ മണ്ഡലങ്ങളിൽ അതിശക്തമായ രീതിയിൽ വോട്ടിംഗ് നടക്കുകയാണ്. അതിരാവിലെ തന്നെ പോളിംഗ് സ്റ്റേഷനിൽ എത്തി വോട്ട് രേഖപ്പെടുത്തി മടങ്ങുന്നവർ ഈ തവണ വളരെ കൂടുതലാണ്. സ്ഥാനാർത്ഥികളും രാഷ്ട്രീയ നേതാക്കളും സിനിമ താരങ്ങളും മറ്റ് പ്രമുഖരും വോട്ട് രേഖപ്പെടുത്തിയ ശേഷം സമൂഹ മാധ്യമങ്ങളിൽ സെൽഫികൾ പങ്കുവെക്കുന്നത് പതിവ് കാഴ്ചയാണ്.

കൊല്ലം ലോകസഭാ മണ്ഡലത്തിലെ ബിജെപിയുടെ സ്ഥാനാർഥിയും സിനിമ നടനുമായ കൃഷ്ണകുമാർ കുടുംബസമേതം വോട്ട് ചെയ്ത ശേഷം അതിന്റെ ഫോട്ടോ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുകയാണ്. വോട്ട് ചെയ്ത ചൂണ്ടുവിരലിൽ മഷി കാണിച്ചുകൊണ്ടുള്ള ഫോട്ടോയാണ് കൃഷ്ണകുമാർ പങ്കുവച്ചത്. കൊല്ലം സ്ഥാനാർഥി ആണെങ്കിലും കൃഷ്ണകുമാർ വോട്ട് ചെയ്തിട്ടുള്ളത് തിരുവനന്തപുരം മണ്ഡലത്തിലാണ്.

കൃഷ്ണകുമാറിന്റെ ജന്മസ്ഥലം തിരുവനന്തപുരമാണ്. നാല് പെൺമക്കൾക്കും ഭാര്യയ്ക്കും ഒപ്പമാണ് കൃഷ്ണകുമാർ വോട്ട് ചെയ്യാൻ എത്തിയത്. തിരുവനന്തപുരത്തെ ബിജെപി സ്ഥാനാർഥി രാജീവ് ചന്ദ്രശേഖറാണ്. സംസ്ഥാനത്ത് ശക്തമായ ത്രികോണ മത്സരം നടക്കുന്ന മണ്ഡലങ്ങളിൽ ഒന്നാണ് ഇത്. തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് കണ്ണിന് കൃഷ്ണകുമാറിന് പരിക്കേറ്റിരുന്നു. പരിക്കേറ്റ കാണുമായിട്ടാണ് അവസാനം പ്രചാരണത്തിന് ഇറങ്ങിയത്.

ഇന്ന് വോട്ട് ചെയ്യാൻ വന്നപ്പോഴും അങ്ങനെയാണ് കൃഷ്ണകുമാർ എത്തിയത്. കൊല്ലത്ത് കൃഷ്ണകുമാറിന് ജയസാധ്യത കുറവാണെങ്കിലും നല്ല രീതിയിൽ വോട്ട് പിടിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ തവണ ബിജെപി ഒരു ലക്ഷത്തിൽ അധികം വോട്ടാണ് അവിടെ നിന്നും ലഭിച്ചത്. അതിൽ കൂടുതൽ കൃഷ്ണകുമാറിന് നേടാനാകുമോ അതോ കുറയുമോ അല്ലെങ്കിൽ അപ്രതീക്ഷിത വിജയം സംഭവിക്കുമോ എന്നൊക്കെ ഏവരും ഉറ്റുനോക്കുകയാണ്.