തെന്നിന്ത്യൻ സിനിമ ലോകത്ത് തന്റേതായ ഒരു സ്ഥാനം നേടിയെടുത്ത് മുന്നേറികൊണ്ടിരിക്കുന്ന താരസുന്ദരിയാണ് നടി സാമന്ത റൂത്ത് പ്രഭു. മലയാളത്തിൽ അഭിനയിച്ചിട്ടില്ലെങ്കിൽ കൂടിയും കേരളത്തിൽ ഇത്രയേറെ ആരാധകരുള്ള ഇപ്പോൾ അഭിനയിക്കുന്നതിൽ മറ്റൊരു നടിമാരുണ്ടോ എന്നത് തന്നെ സംശയമാണ്. അത്രത്തോളം ഇമ്പാക്ട് ആണ് സാമന്ത ഈ വർഷങ്ങൾ കൊണ്ട് നേടിയെടുത്തത്.
കഴിഞ്ഞ വർഷം അവസാനമായിരുന്നു സാമന്ത തെലുങ്ക് സിനിമ പ്രേക്ഷകരെ ഞെട്ടിച്ചുകൊണ്ട് നടൻ നാഗചൈതന്യയുമായി വേർപിരിഞ്ഞത്. പലരും സാമന്ത ഇനി സിനിമ ലോകത്ത് ഉണ്ടായിരിക്കില്ലെന്ന് എഴുതിക്കൂട്ടിയപ്പോൾ അവരെ പോലെ അമ്പരിപ്പിച്ച് അതിശക്തമായി തന്നെ താരം സിനിമയിൽ തുടർന്നു. സാമന്ത ഏറ്റവും ഒടുവിലായി അഭിനയിച്ചത് അല്ലു അർജുന്റെ പുഷ്പയിലാണ്.
അതിലെ ‘ഊ അണ്ടവ മാവാ ഊ ഊ അണ്ടവ’ എന്ന ട്രെൻഡിങ് ഐറ്റം ഡാൻസിൽ സാമന്ത ഗംഭീര പ്രടകനമായിരുന്നു പുറത്തെടുത്തത്. ആ ഒരു ഡാൻസ് മാത്രം ചെയ്യാൻ കോടികളാണ് സാമന്ത വാങ്ങിയത്. അതിന്റെ ഫലവും അവർക്ക് ലഭിച്ചു. യൂട്യൂബിൽ അതിവേഗത്തിലാണ് വീഡിയോയ്ക്ക് വ്യൂസ് കൂടിയത്. വിജയ് സേതുപതി, നയൻതാര എന്നിവർക്ക് ഒപ്പമുള്ള കാത്തുവാക്കുള രണ്ട് കാതൽ ആണ് സാമന്ത അഭിനയിക്കുന്നതിൽ ഇനി പുറത്തിറങ്ങാനുള്ളത്.
ഈ ദിവസം തന്നെയായിരുന്നു നടി രശ്മിക മന്ദാന തന്റെ വർക്ക് ഔട്ട് വീഡിയോ പോസ്റ്റ് ചെയ്തത്. ഇതിന് മണിക്കൂറുകൾക്ക് ഉള്ളിൽ തന്നെ സാമന്ത തന്റെ വർക്ക് ഔട്ട് വീഡിയോയും ആരാധകരുമായി പങ്കുവച്ചു. രശ്മികയെക്കാൾ കഠിനമേറിയ വർക്ക് ഔട്ടാണ് സാമന്ത ചെയ്തിരിക്കുന്നത്. ഭാരമേറിയ വെയിറ്റ് ലിഫ്റ്റിംഗ് ഉൾപ്പടെയുള്ളവയാണ് സാമന്ത ചെയ്തിരിക്കുന്നത്. ആരാധകരെ ശരിക്കും ഞെട്ടിച്ചുവെന്ന് തന്നെ പറയേണ്ടി വരും.