‘ഈ ചിരിയിൽ ആരും വീണുപോകും!! ക്യൂട്ട് ലുക്കിൽ ആരാധകരുടെ മനം കവർന്ന് വീണ..’ – വീഡിയോ വൈറൽ

കെട്ട്യോളാണ് എന്റെ മാലാഖ എന്ന ആസിഫ് അലി നായകനായ സിനിമയിലൂടെ മലയാളികളുടെ ഹൃദയങ്ങൾ കീഴടക്കിയ നടിയാണ് വീണ നന്ദകുമാർ. ആ സിനിമയിൽ ഗംഭീര അഭിനയമായിരുന്നു വീണ കാഴ്ചവച്ചത്. അതിന് മുമ്പ് മലയാളത്തിൽ ഒരു സിനിമയിലും തമിഴിൽ ഒരു സിനിമയിലും വീണ അഭിനയിച്ചിട്ട് ഉണ്ടായിരുന്നവെങ്കിലും പ്രേക്ഷക ശ്രദ്ധ നേടുന്നത് കെട്ട്യോളാണ് എന്റെ മാലാഖയിലൂടെയാണ്.

അതിന് ശേഷം മാലാഖ എന്ന് തന്നെയാണ് പലരും വീണയെ വിളിച്ചിരുന്നത്. കടംകഥ എന്ന മലയാള ചിത്രത്തിലൂടെയാണ് വീണ അഭിനയത്തിലേക്ക് വരുന്നത്. പിന്നീട് തമിഴിൽ തോട്ര എന്ന സിനിമയിൽ നായികയായി അഭിനയിച്ചു. അതിന് ശേഷമാണ് വീണ ഈ ചിത്രത്തിലേക്ക് എത്തുന്നത്. കോഴിപ്പോര്, ലവ് തുടങ്ങിയ സിനിമകളിൽ അഭിനയിച്ച വീണ പിന്നീട് ബിഗ് എമ്മസിന്റെ സിനിമകളിൽ അഭിനയിച്ചു.

മോഹൻലാലിൻറെ മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന സിനിമയിലാണ് പിന്നീട് വീണ അഭിനയിച്ചത്. പക്ഷേ അത് കെട്ട്യോളാണ് എന്റെ മാലാഖയ്ക്ക് മുമ്പ് ഷൂട്ടിംഗ് ആരംഭിച്ച ചിത്രമായിരുന്നു. അതുകൊണ്ട് തന്നെ ചെറിയ റോളിലാണ് വീണ അഭിനയിച്ചത്. പിന്നീട് മമ്മൂട്ടിയുടെ ഭീഷ്മപർവ്വത്തിൽ ഷൈൻ ടോം ചാക്കോയുടെ ഭാര്യയായി വീണ അഭിനയിച്ചു. അത് വലിയ ഹിറ്റാവുകയും ചെയ്തിരുന്നു.

ഇപ്പോഴിതാ വീണയുടെ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച ഒരു പുതിയ വീഡിയോയാണ് ആരാധകർ ഏറ്റെടുക്കുന്നത്. നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റുകൾ ഇട്ടിരിക്കുന്നത്. ഇത്രയും ക്യൂട്ട് ലുക്കിൽ ഈ ചിരിയിൽ വീണുപോകാത്ത ആരും ഉണ്ടാവില്ലെന്നാണ് ആരാധകരിൽ ചിലരുടെ അഭിപ്രായം. വോയിസ് ഓഫ് സത്യനാഥൻ ആണ് വീണയുടെ ഇനി പുറത്തിറങ്ങാനുള്ള ചിത്രം.