‘റോസ് ഡ്രെസ്സിൽ ഗ്ലാമറസ് ലുക്കിൽ താരറാണി സമാന്ത, ഹോട്ടെന്ന് ആരാധകർ..’ – വീഡിയോ വൈറൽ

തെന്നിന്ത്യയിൽ ഇന്ന് ഏറ്റവും തിരക്കുള്ള അഭിനയത്രിയാണ് നടി സമാന്ത റൂത്ത് പ്രഭു. തെലുങ്ക്, തമിഴ് സിനിമ മേഖലയിൽ സജീവമായി അഭിനയിക്കുന്ന സമാന്തയ്ക്ക് ഒരുപാട് ആരാധകരുമുണ്ട്. നാല് ഫിലിം ഫെയർ അവാർഡുകൾ നേടിയിട്ടുള്ള സമാന്ത അഭിനയത്തിന്റെ കാര്യത്തിലും ഗ്ലാമറിന്റെ കാര്യത്തിലും സൗന്ദര്യത്തിന്റെ കാര്യത്തിലുമെല്ലാം ഏറെ മുൻപന്തിയിൽ നിൽക്കുന്ന ഒരാളാണ്.

മലയാളികൾക്കും ഏറെ അഭിമാനിക്കാവുന്ന ഒരാളാണ് സമാന്ത. താരത്തിന്റെ അമ്മ ആലപ്പുഴ സ്വദേശിനിയും അച്ഛൻ തെലുങ്ക് വംശജനുമാണ്. അതുകൊണ്ട് തന്നെ ഒരു പാതി മലയാളിയാണ് താരം. ഇങ്ങനെയൊക്കെ ആണെങ്കിലും സമാന്ത പഠിച്ചതും വളർന്നതുമെല്ലാം തമിഴ് നാട്ടിലെ ചെന്നൈയിലാണ്. ബിരുദാനന്തരബിരുദം കഴിഞ്ഞ സമാന്ത മോഡലിംഗ് രംഗത്താണ് ആദ്യം ചുവടുവച്ചത്.

അവിടെ നിന്നുമാണ് സിനിമയിലേക്ക് എത്തുന്നത്. ഗൗതം വാസുദേവ് മേനോന്റെ സംവിധാനത്തിൽ ഇറങ്ങിയ സിനിമയിലൂടെയാണ് സമാന്ത അഭിനയത്തിലേക്ക് വരുന്നത്. ഈച്ച എന്ന സിനിമയിലെ അഭിനയത്തിലൂടെയാണ് സമാന്ത മലയാളികളുടെ മനസ്സിൽ ഇടം നേടുന്നത്. പിന്നീട് ഇങ്ങോട്ട് തമിഴിലും തെലുങ്കിലുമായി എത്രയെത്ര സിനിമകളിലാണ് സമാന്ത നായികയായി അഭിനയിച്ചത്.

ഈ കഴിഞ്ഞ ആഴ്ച റിലീസായ വിജയ് സേതുപതിക്കും നയൻ‌താരയ്ക്കും ഒപ്പമുള്ള കാത്തു വാക്കുല രണ്ട് കാതലാണ് സമാന്തയുടെ അവസാനം ഇറങ്ങിയ ചിത്രം. അതിലെ ഹിറ്റ് പാട്ടിൽ സമാന്ത ധരിച്ചുള്ള ഡ്രെസ്സിലുള്ള ചിത്രങ്ങളും അതിന്റെ ഫോട്ടോഷൂട്ടിന്റെ വീഡിയോയും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. താരത്തിന്റെ സ്റ്റൈലിസ്റ്റും ഹെയർ സ്റ്റൈലിസ്റ്റുമാണ് ഇത് പുറത്തുവിട്ടത്.