‘എനിക്ക് ആത്മവിശ്വാസവും സന്തോഷവും തോന്നുന്നു!! ഹോട്ട് ലുക്കിൽ അഭയ ഹിരണ്മയി..’ – ഫോട്ടോസ് വൈറൽ

ഇന്നത്തെ തലമുറയിൽ മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള ഒരു സംഗീത സംവിധായകനാണ് ഗോപി സുന്ദർ. അദ്ദേഹത്തിന്റെ സംഗീതത്തിൽ പിറന്ന പല ഹിറ്റ്‌ ഗാനങ്ങളും മലയാള സിനിമയിൽ ഉണ്ടായിട്ടുണ്ട്. സിനിമയിലേക്ക് ഗോപി സുന്ദർ എത്തുന്നത് ബാക് ഗ്രൗണ്ട് മ്യൂസിക് ചെയ്തുകൊണ്ടാണ് പിന്നീടാണ് സംഗീത സംവിധായകനായത്. തമിഴ്, തെലുങ്ക് ഭാഷകളിലും ഗോപി സുന്ദർ ഇപ്പോൾ സജീവമാണ്.

വിവാഹിതനായ ഗോപി സുന്ദർ പിന്നീട് ആ ബന്ധം വേർപിരിയുകയും ഇപ്പോൾ ഗായിക അഭയ ഹിരണ്മയിയുമായി ലിവിങ് ടുഗതർ റിലേഷൻഷിപ്പിലുമാണ്. അഭയ മലയാളികൾക്ക് സുപരിചിതയാകുന്നത് ഗോപി സുന്ദറിന്റെ തന്നെ സംഗീതത്തിൽ പിറന്ന സിനിമകളിൽ പാടിയ ശേഷമാണ്. അദ്ദേഹം സംഗീത ചെയ്ത സിനിമകളിൽ മാത്രമേ അഭയ ഇതുവരെ പാടിയിട്ടുള്ളൂ.

2018-ലാണ് അഭയയും ഗോപി സുന്ദറും തങ്ങൾ ഒമ്പത് വർഷമായി ലേഷൻഷിപ്പിലാണെന്ന് വെളിപ്പെടുത്തിയത്. ദിലീപ് നായകനായ ടു കണ്ടറീസിലെ തന്നെ താനെ എന്ന ഗാനം പാടിയ ശേഷമാണ് അഭയ പ്രശസ്തയാകുന്നത്. വളരെ വെറൈറ്റിയായിട്ടുള്ള ഒരു ശബ്ദത്തിന് ഉടമയാണ് അഭയയെന്ന് പലരും ആ പാട്ട് ഇറങ്ങിയ ശേഷം അഭിപ്രായപ്പെട്ടിരുന്നു.

ഈ അടുത്തിടെ അഭയയുടെ ധാരാളം ഫോട്ടോഷൂട്ടുകൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. മലയാളത്തിൽ ഒരു ഗായിക ഇത്രയും ഗ്ലാമറസ് ഫോട്ടോഷൂട്ടുകൾ ചെയ്തിട്ടുണ്ടോയെന്നത് സംശയമാണ്. ജിബിൻ ആർട്ടിസ്റ്റിന്റെ പ്ലാൻ ബി പ്രൊഡക്ഷൻസ് വേണ്ടി അഭയ ഹിരണ്മയി ചെയ്ത പുതിയ ഫോട്ടോഷൂട്ട് ഏറെ ശ്രദ്ധേയമാണ്. വിന്ദുജ മേനോനാണ് സ്റ്റൈലിംഗ് ചെയ്തിരിക്കുന്നത്. നീതുവാണ്‌ മേക്കപ്പ് ചെയ്തിരിക്കുന്നത്.


Posted

in

by