‘ആൻഡമാൻ നിക്കോബാർ ദ്വീപിലേക്ക് സോളോ ട്രിപ്പുമായി നടി പൂർണിമ ഇന്ദ്രജിത്ത്..’ – ഫോട്ടോസ് വൈറൽ

ചെറിയ കഥാപാത്രങ്ങളിലൂടെ സിനിമയിലേക്ക് എത്തിയ താരമാണ് നടി പൂർണിമ ഇന്ദ്രജിത്ത്. ശിപായി ലഹള എന്ന സിനിമയിലാണ് പൂർണിമ ആദ്യമായി അഭിനയിച്ചത്. വലിയേട്ടൻ എന്ന സിനിമയിലെ കഥാപാത്രമാണ് പൂർണിമയെ പ്രേക്ഷകർക്ക് കൂടുതൽ സുപരിചിതയാക്കിയത്. വർണകാഴ്ചകൾ, ഡാനി, മേഘമലഹാർ, ഉന്നതങ്ങളിൽ, രണ്ടാം ഭാവം, നാറാണത്ത് തമ്പുരാൻ, തുടങ്ങിയ സിനിമകളിൽ പൂർണിമ അഭിനയിച്ചിട്ടുണ്ട്.

ഇന്ദ്രജിത്തുമായുള്ള വിവാഹ ശേഷം സിനിമയിൽ നിന്ന് വിട്ടുനിന്ന പൂർണിമ വീണ്ടും മടങ്ങി വരുന്നത് 2019-ൽ പുറത്തിറങ്ങിയ വൈറസ് എന്ന സിനിമയിലൂടെയാണ്. നിരവധി ടെലിവിഷൻ ഷോകളിൽ അവതാരകയായും പൂർണിമ പ്രേക്ഷകർക്ക് മുന്നിൽ എത്തിയിട്ടുണ്ട്. സൂര്യ ടിവിയിലെ “മെഗാ സ്വർണമഴ” എന്ന പരിപാടിയാണ് പൂർണിമ ആദ്യമായി അവതാരകയായി തിളങ്ങിയത്.

c

കഥ ഇതുവരെ, ഇടവേളയിൽ, കുട്ടികളോടാണോ കളി, മൈഡ് ഫോർ ഇച്ച അദർ സീസൺ 2 തുടങ്ങിയ ടെലിവിഷൻ പ്രോഗ്രാമുകളിൽ അവതാരകയാവുകയും നിരവധി സീരിയലുകളിലും പൂർണിമ അഭിനയിച്ചിട്ടുമുണ്ട്. നിവിൻ പൊളി നായകനായി രാജീവ് രവി സംവിധാനം ചെയ്യുന്ന തുറമുഖം എന്ന സിനിമയാണ് ഇനി പൂർണിമയുടെ പുറത്തിറങ്ങാനുളളത്.

പൂർണിമയുടെ മൂത്തമകൾ പ്രാർത്ഥന സിനിമയിൽ പിന്നണി ഗായികയാണ്. മക്കളും ഇന്ദ്രജിത്തിനും ഒപ്പമാണ് പൂർണിമ യാത്രകൾ കൂടുതലായി പോകുന്നത്. ഇപ്പോഴിതാ ആൻഡമാൻ നിക്കോബാർ ഐലൻഡിലേക്ക് ഒരു സോളോ ട്രിപ്പ് പോയിരിക്കുകയാണ് പൂർണിമ. അവിടേക്ക് ഹണിമൂണിന് വന്ന ഒരു കപ്പിളാണ് തന്റെ ചിത്രം എടുത്ത് തന്നതെന്ന് പൂർണിമ എടുത്ത് പോസ്റ്റിൽ എഴുതിയിട്ടുണ്ട്.