‘1.8 ലക്ഷം രൂപ വിലയുള്ള പച്ച ഗൗണിൽ തിളങ്ങി സാമന്ത, ഹോട്ടെന്ന് ആരാധകർ..’ – വീഡിയോ വൈറൽ

ക്രിട്ടിക്സ് ചോയ്സ് അവാർഡ് നൈറ്റിൽ തകർപ്പൻ ലുക്കിലൂടെ നടി സാമന്ത റൂത്ത് പ്രഭു ആരാധകരുടെ മനം നിറച്ചിരിക്കുകയാണ്. പച്ചയും കറുപ്പും കോമ്പിനേഷനിലുള്ള ഗൗരി-നൈനിക ക്ലോത്തിങ്ങ് ബ്രാൻഡിന്റെ കസ്റ്റം-മെയ്ഡ് ഗൗണും പിന്നിയ ഹെയർ സ്റ്റൈലിൽ പൊളി ലുക്കിലാണ് സാമന്ത ചിത്രങ്ങളിൽ തിളങ്ങിയിരിക്കുന്നത്. 2022 മാർച്ച് 10-ന് ആണ് ക്രിട്ടിക്സ് ഫിലിം അവാർഡ് മുംബൈയിൽ നടന്നത്.

നേഹ ധുപ്യ, ജാക്കി ഷെറോഫ്, നീന ഗുപ്ത, കൊങ്കണ സെൻ ശർമ്മ, പ്രതീക് ഗാന്ധി, റിച്ച ഛദ്ദ തുടങ്ങി നിരവധി താരങ്ങൾ അവാർഡ് ചടങ്ങിൽ പങ്കെടുത്തു. ഈ പരിപാടിയിൽ ഏറ്റവും നന്നായി വസ്ത്രം ധരിച്ച സെലിബ്രിറ്റികളിൽ ഒരാളായിരുന്നു നടി. പതിവ് പോലെ തന്നെ സോഷ്യൽ മീഡിയ സാമന്തയുടെ ഗൗണിന്റെ വില തിരഞ്ഞു പോവുകയും ചെയ്തിരുന്നു.

1,80,000 രൂപയാണ് അവാർഡ് ദാന ചടങ്ങിനായി സാമന്ത ഇട്ടിരുന്ന ഗൗണിന്റെ വില. “എന്റെ ഏറ്റവും പ്രിയപ്പെട്ട ലുക്കുകളിൽ ഒന്ന്”, ഇൻസ്റ്റാഗ്രാമിൽ ഫോട്ടോകൾ പങ്കുവെച്ചുകൊണ്ട് സാമന്ത കുറിച്ചു. ഇത്രയും മനോഹരമായ നിമിഷം സൃഷ്ടിച്ചതിന് തന്റെ സ്റ്റൈലിസ്റ്റ് പ്രീതം ജുകാൽക്കറിന് പോസ്റ്റിലൂടെ നന്ദി പറയുകയും ചെയ്തു. ഇതിന് നിരവധി ലൈക്കുകളും കമന്റുകളും താരത്തെ ഫോളോ ചെയ്യുന്നവരിൽ നിന്ന് ലഭിച്ചു. രശ്മിക മന്ദാന ഒരു ഫയർ ഇമോജി കമന്റായി ഇടുകയും ചെയ്തു.

സൂഫിയും സുജാതയുമെന്ന സിനിമയിലൂടെ മലയാളികൾക്ക് സുപരിചിതനായ ദേവ് മോഹനൊപ്പം ഗുണശേഖർ സംവിധാനം ചെയ്യുന്ന ശാകുന്തളത്തിലാണ് സാമന്ത അടുത്തതായി അഭിനയിക്കുന്നത്. ചിത്രത്തിൽ അല്ലു അർജുന്റെ 5 വയസ്സുള്ള മകൾ അല്ലു അർഹയും അഭിനയിക്കുന്നു. ഇത് കൂടാതെ നയൻ‌താര, വിജയ് സേതുപതി എന്നിവർക്കും ഒരു തമിഴ് സിനിമയിലും സാമന്ത അഭിനയിക്കുന്നുണ്ട്.