‘ഹബീബി!! ദുബായ് മരുഭൂമിയിൽ കിടിലം ലുക്കിൽ ഇഷാനി, ക്യൂട്ടെന്ന് ആരാധകർ..’ – ഫോട്ടോസ് വൈറൽ

ടിക് ടോക്, ഇൻസ്റ്റാഗ്രാം റീൽസ് തുടങ്ങിയ പ്ലാറ്റുഫോമുകളിൽ വീഡിയോസ് ചെയ്ത ലോക്ക് ഡൗൺ നാളുകളിൽ മലയാളികളുടെ പ്രിയപ്പെട്ട താരകുടുംബമായി മാറിയതാണ് നടൻ കൃഷ്ണകുമാറിന്റെ കുടുംബം. സിനിമയിൽ തിളങ്ങി നിൽക്കുന്ന കൃഷ്ണകുമാറിന്റെ മൂത്തമകൾ അഹാനയും ഭാര്യ സിന്ധുവും മറ്റു മൂന്ന് മക്കളുമെല്ലാം സോഷ്യൽ മീഡിയയിൽ വളരെ സജീവമായി നിൽക്കുന്നവരാണ്.

എല്ലാവർക്കും അവരവരുടേതായ യൂട്യൂബ് ചാനലുകളും അതിൽ ധാരാളം സബ് സ്ക്രൈബേഴ്സുമുണ്ട്. അതുപോലെ തന്നെ ഇൻസ്റ്റാഗ്രാമിലും ഈ താരകുടുംബത്തിന് ആരാധകർ ഏറെയാണ്. അഹാനയ്ക്ക് 2.5 മില്യൺ ഫോളോവേഴ്സും ദിയയ്ക്കും ഇഷാനിക്കും 1 മില്യൺ ഫോളോവേഴ്സുമുണ്ട്. ഏറ്റവും ഇളയ ആളായ ഹാൻസികയ്ക്ക് ഏഴ് ലക്ഷം ഫോളോവേഴ്സും ഇൻസ്റ്റാഗ്രാമിലുണ്ട്.

അഹാന കഴിഞ്ഞാൽ സിനിമയിൽ അഭിനയിച്ചിട്ടുളളത് രണ്ടാമത്തെ അനിയത്തിയായ ഇഷാനിയാണ്. ഇഷാനി മമ്മൂട്ടി നായകനായി അഭിനയിച്ച വൺ എന്ന ചിത്രത്തിൽ വളരെ പ്രധാനപ്പെട്ട റോളിലാണ് അഭിനയിച്ചിട്ടുളളത്. ബാക്കിയുള്ളവരെ വച്ചുനോക്കുമ്പോൾ ഇഷാനി ഫിറ്റ് നെസിന് കൂടുതൽ പ്രാധാന്യം കൊടുക്കുന്ന ഒരാളാണ്. ശരീരഭാരം കൂട്ടിയതിന് കുറിച്ചുള്ള ഇഷാനിയുടെ വീഡിയോ യൂട്യൂബിൽ വൈറലായിരുന്നു.

ഇപ്പോഴിതാ ഇഷാനിയുടെ ദുബായ് യാത്രയുടെ ചിത്രങ്ങളാണ് ആരാധകരുടെ മനസ്സ് കീഴടക്കിയത്. ഒരു അറബിക് പെൺകുട്ടിയെ പോലെയാണ് ചിത്രങ്ങളിൽ ഇഷാനിയെ കാണാൻ സാധിക്കുന്നത്. ചേച്ചി ദിയ കൃഷ്ണയാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. അച്ഛൻ കൃഷ്ണകുമാറിന് ഒപ്പം ദുബൈയിൽ ട്രിപ്പ് പോയിരിക്കുകയാണ് ദിയയും ഇഷാനിയും. അവിടെ നിന്നുള്ള ചിത്രങ്ങൾ ഇരുവരും പങ്കുവച്ചിട്ടുണ്ട്.