‘കാണാൻ നയൻ‌താരയെ പോലെ!! സാരിയിൽ കിടിലം ലുക്കിൽ അനിഖ സുരേന്ദ്രൻ..’ – ചിത്രങ്ങൾ വൈറൽ

നിരവധി മലയാളം, തമിഴ് സിനിമകളിൽ ബാലതാരമായി അഭിനയിച്ച് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് അനിഖ സുരേന്ദ്രൻ. ജയറാം നായകനായ കഥ തുടരുന്നു എന്ന സിനിമയിൽ മംത മോഹൻദാസിന്റെ മകളായി അഭിനയിച്ചുകൊണ്ടാണ് അനിഖ മലയാളികൾക്ക് സുപരിചിതയാകുന്നത്. പിന്നീട് ഇങ്ങോട്ട് അനിഖ കുട്ടിയുടെ വർഷങ്ങളായിരുന്നു എന്ന് തന്നെ പറയേണ്ടി വരും.

സോഷ്യൽ മീഡിയയിൽ സജീവമായ അനിഖ ധാരാളം ഫോട്ടോഷൂട്ടുകൾ പങ്കുവെക്കുന്നത് പതിവാണ്. പലപ്പോഴും ആരാധകർ അത് നിമിഷനേരംകൊണ്ട് തന്നെ വൈറലാക്കാറുമുണ്ട്. ബാലതാരമായി മലയാളികൾ കണ്ട അനിഖ ഇപ്പോഴിതാ സാരിയിൽ പൊളി ലുക്കിൽ ഒരു വലിയ പെൺകുട്ടിയെ പോലെ തോന്നിപ്പിക്കുന്ന രീതിയിൽ ഫോട്ടോഷൂട്ടുമായി എത്തിയിരിക്കുകയാണ്.

തൂവെള്ള നിറത്തിൽ പുള്ളി പാടുകളോടുള്ള സാരിയിൽ അനിഖയെ കാണുമ്പോൾ തെന്നിന്ത്യൻ നടി നയൻ‌താരയുടെ ലുക്കുണ്ടെന്ന് ചില ആരാധകർ കമന്റിലൂടെ അഭിപ്രായം പങ്കുവച്ചിട്ടുണ്ട്. ഇതിന് മുമ്പും അനിഖയുടെ ചില ഫോട്ടോസിന് താഴെ ഇത്തരം കമന്റുകൾ വന്നിട്ടുണ്ട്. ‘ദി പള്ളു ഷോപ്പ്’ എന്ന ക്ലോത്തിങ് ബ്രാൻഡിന്റെ പോൽക ഡോട്ട് കോട്ടൺ സാരിയിലാണ് അനിഖ തിളങ്ങിയത്.

ഈ സമ്മറിൽ ട്രെൻഡ് സ്റ്റെറാകും എന്ന് ബ്രാൻഡ് ഉറപ്പ് പറയുന്നുമുണ്ട്. റൈൻബോ മീഡിയയാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്. അതെ 2019-ൽ പുറത്തിറങ്ങിയ അജിത് നായകനായ വിശ്വാസത്തിന് ശേഷം അനിഖ സിനിമയിൽ അധികം സജീവമല്ല. വിജയ് സേതുപതിയുടെ മാമാനിതൻ എന്ന ചിത്രമാണ് അനിഖയുടെ ഇനി പുറത്തിറങ്ങാനുള്ളത്. നായികയായി അനിഖ ഉടൻ അഭിനയിക്കുമെന്ന് ആരാധകർ പ്രതീക്ഷിക്കുന്നുണ്ട്.