‘ഷോർട്സിൽ ഹോട്ട് ലുക്കിൽ നടി ഋതിക സിംഗ്, ഇതൊക്കെയാണ് ലുക്കെന്ന് ആരാധകർ..’ – വീഡിയോ വൈറൽ

തമിഴ്, തെലുങ്ക് സിനിമകൾ മേഖലകളിൽ പ്രശസ്തയായ സുധ കൊങ്ങര സംവിധാനം ചെയ്‌ത്‌ തമിഴ് നടനായ മാധവൻ നായകനായി അഭിനയിച്ച് ഒരേ സമയം തമിഴിലും ഹിന്ദിയിലും ഷൂട്ട് ചെയ്ത ചിത്രമായിരുന്നു ഇരുധി സുട്രു / സാല ഖാദൂസ്. മിക്സഡ് മാർഷ്യൽ ആർട്ടിസ്റ്റായിരുന്ന ഋതിക സിംഗായിരുന്നു ചിത്രത്തിൽ നായികയായി അഭിനയിച്ചത്. ഋതികയുടെ ആദ്യ ചിത്രമായിരുന്നു ഇത്.

പക്ഷേ അതിനെ വെല്ലുന്ന പ്രകടനമാണ് ഋതിക സിനിമയിൽ കാഴ്ച വച്ചത്. അതുകൊണ്ട് തന്നെ ആദ്യ സിനിമ കഴിഞ്ഞപ്പോൾ തന്നെ ഋതികയ്ക്ക് ഒരുപാട് ആരാധകരെയും ലഭിച്ചിരുന്നു. ആ സിനിമയിലെ അഭിനയത്തിന് ദേശീയ അവാർഡിൽ പ്രതേക പരാമർശത്തിന് അർഹയായി ഋതിക. അതൊരു തുടക്കം മാത്രമായിരുന്നു. കുട്ടികാലം മുതൽ കിക്ക്‌ ബോക്സിംഗ് പഠിക്കുന്ന ഒരാളാണ് താരം.

ഇതിന്റെ തന്നെ തെലുങ്ക് റീമേക്കിലും ഋതിക തന്നെയായിരുന്നു ആ കഥാപാതത്തെ അവതരിപ്പിച്ചത്. ശിവലിംഗ, നീവേവരോ, ഓ മൈ കടവുളേ തുടങ്ങിയ സിനിമകളിൽ ഋതിക നായികയായി അഭിനയിച്ചിട്ടുണ്ട് താരത്തിന്റെ ഏറ്റവും പുതിയതായി പുറത്തിറങ്ങിയ ഫോട്ടോഷൂട്ടിലെ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്.

ഷോർട്സ് ധരിച്ച് ഹോട്ട് ലുക്കിലുള്ള ഋതികയുടെ ചിത്രങ്ങൾ എടുത്തിരിക്കുന്നത് റാസ്‌ ഫോട്ടോഗ്രാഫിയാണ്. ഷിമോൺ സ്റ്റാലിനാണ് സ്റ്റൈലിംഗ് ചെയ്തിരിക്കുന്നത്. മികച്ച അഭിപ്രായമാണ് ആരാധകർ ചിത്രങ്ങൾക്ക് നല്കിയിരിക്കുന്നത്. ബോക്സർ, പിച്ചൈകാരൻ 2, വണങ്ങാമുടി, കോലൈ എന്നിവയാണ് ഋതികയുടെ ഇനി ഇറങ്ങാനുള്ള സിനിമകൾ. എല്ലാം തമിഴ് സിനിമകളാണ്.