‘എന്തൊരു ലുക്കാണ് ചേച്ചി!! സ്റ്റൈലിഷ് മേക്കോവറുമായി നടി ഭാവന മേനോൻ..’ – ഫോട്ടോസ് വൈറൽ

കമൽ സംവിധാനം ചെയ്ത നമ്മൾ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് വന്ന താരമാണ് ഭാവന മേനോൻ. കാർത്തിക എന്നായിരുന്നു താരത്തിന്റെ യഥാർത്ഥ പേര്. സിനിമയിൽ വന്ന ശേഷം ഭാവന എന്ന പേര് സ്വീകരിക്കുകയായിരുന്നു. നമ്മളിലെ പരിമളം എന്ന കഥാപാത്രത്തെ വളരെ മികവോടെ അവതരിപ്പിച്ച ഭാവനയ്ക്ക് കേരള സംസ്ഥാന ചലച്ചിത്ര അവാർഡിൽ ജൂറിയുടെ പ്രതേക പാമർശത്തിന് അർഹയായി.

അതൊരു നല്ലയൊരു തുടക്കമായി മാറി. ക്രോണിക് ബാച്ചിലറിലെ സന്ധ്യ, സി.ഐ.ഡി മൂസയിലെ മീന, സ്വപ്നക്കൂടിലെ പദ്മ, ചതിക്കാത്ത ചന്തുവിലെ ഇന്ദിര, നരനിലെ ലീല, ചിന്താമണി, ഛോട്ടാ മുംബൈയിലെ പറക്കും ലത, ട്വന്റി 20-യിലെ അശ്വതി നമ്പ്യാർ, ഹാപ്പി ഹസ്ബൻഡ്‌സിലെ കൃഷ്‌ണേന്ദു, ഹണി ബീയിലെ ഏഞ്ചൽ അങ്ങനെ എത്രയെത്ര നല്ല കഥാപാത്രങ്ങളാണ് ഭാവന ഈ ചുരുങ്ങിയ കാലയളവിൽ അഭിനയിച്ചത്.

2017-ന് ശേഷം താരത്തിനെ നേരെയുണ്ടായ ചില സംഭവങ്ങൾ കാരണം മലയാള സിനിമയിൽ നിന്ന് വിട്ടുനിൽക്കുകയാണ്. ഒരു തിരിച്ചുവരവ് ഭാവനയുടെ ആരാധകർ പ്രതീക്ഷിക്കുന്നുണ്ട്. കാമുകനും കന്നഡ സിനിമ നിർമ്മാതാവുമായ നവീനുമായുള്ള വിവാഹത്തിന് ശേഷം ഭാവന കന്നഡയിലാണ് കൂടുതൽ അഭിനയിച്ചത്. ഗോവിന്ദ ഗോവിന്ദയാണ് ഭാവനയുടെ അവസാന റിലീസ് ചിത്രം.

2019-ലാണ് ഭാവന സമൂഹ മാധ്യമങ്ങളിൽ സജീവമാകാൻ തുടങ്ങിയത്. താരത്തിന്റെ പുതിയ ചിത്രങ്ങളാണ് ഇപ്പോൾ ആരാധകർ ഏറ്റെടുക്കുന്നത്. വെള്ള പാന്റും ടി-ഷർട്ടും അതിന് മുകളിൽ നീല ഓവർ കോട്ടും ഇട്ടുള്ള ഭാവനയുടെ പുതിയ ചിത്രങ്ങൾക്ക് മികച്ച അഭിപ്രായമാണ് ലഭിച്ചിരിക്കുന്നത്. റാണിയെ പോലെയുണ്ടെന്നാണ് നടി കവിത നായർ ഇട്ട കമന്റ്.ജഗ്ഗർ ആന്റണി ഫാഷൻസാണ് ഫോട്ടോ എടുത്തിരിക്കുന്നത്.