‘നയൻതാരയും വിഘ്‌നേശും വിവാഹിതരായോ? നെറുകയിൽ സിന്ദൂരമണിഞ്ഞ് താരം..’ – വീഡിയോ കാണാം

തെന്നിന്ത്യൻ സിനിമ പ്രേക്ഷകർ ഏറെ ആകംക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ് ലേഡി സൂപ്പർ സ്റ്റാർ നയൻ‌താരയുടെ വിവാഹം. കാമുകനും സംവിധായകനുമായ വിഘ്‌നേശ് ശിവനുമായി കഴിഞ്ഞ 6 വർഷത്തോളമായി ഒരുമിച്ചാണ് താമസിക്കുന്നത്. കുറച്ച് മാസങ്ങൾക്ക് മുമ്പ് ഒരു ടി.വി ചാനലിന് നൽകിയ അഭിമുഖത്തിൽ വിവാഹം ഉടൻ ഉണ്ടാകുമെന്ന് നയൻ‌താര പറഞ്ഞിരുന്നു.

വിവാഹ നിശ്ചയം കഴിഞ്ഞുവെന്നും വിഘ്‌നേശ് വിരലിൽ അണിയിച്ച മോതിരവും നയൻ‌താര ആ അഭിമുഖത്തിൽ കാണിച്ചിരുന്നു. എന്നാൽ ഇപ്പോഴിതാ നയൻതാരയും വിഘ്‌നേഷും തമ്മിൽ വിവാഹിതരായി എന്ന് തരത്തിൽ സോഷ്യൽ മീഡിയയിൽ വാർത്തകൾ വരികയാണ്. ചെന്നൈയിലെ കാളികാംബാൾ ക്ഷേത്ര ദർശനത്തിന് എത്തിയപ്പോഴുള്ള വീഡിയോയാണ് വിവാഹം കഴിഞ്ഞുവെന്ന തരത്തിൽ പ്രചരിക്കാൻ കാരണമായത്.

നെറുകയിൽ സിന്ദൂരമണിഞ്ഞ് ദർശനം നടത്തുന്ന നയൻതാരയുടെ വീഡിയോയാണ് വൈറലാവുന്നത്. ഈ വീഡിയോ വൈറലായതോടെ ആണ് ആരാധകരുടെ സംശയം കൂടിയത്. എന്നാൽ ഔദോഗികമായ സ്ഥിരീകരണം ഒന്നും ഇതുവരെ വന്നിട്ടുമില്ല. ഇതിന് മുമ്പും നയൻതാരയും വിഘ്‌നേശും പല ക്ഷേത്രങ്ങൾ ദർശനം നടത്തുന്നത് കണ്ടിട്ടുണ്ടെങ്കിലും താരം സിന്ദൂരമണിഞ്ഞ് കാണുന്നത് ആദ്യമായിട്ടാണ്.

സത്യാവസ്ഥ ഇനി ഇരുവരും തന്നെ വെളിപ്പെടുത്തേണ്ട അവസ്ഥയാണ് ഇപ്പോൾ വന്നിരിക്കുന്നത്. കഴിഞ്ഞ മാസമായിരുന്നു ഇരുവരും ചോറ്റാനിക്കര ദേവീക്ഷേത്രത്തിലെ മകം തൊഴാൻ എത്തിയിരുന്നത്. അന്ന് അതിന്റെ വീഡിയോസ് സോഷ്യൽ മീഡിയയിൽ വലിയ വൈറലായിരുന്നു. അതെ സമയം നയൻ‌താരയെ നായികയാക്കി വിഘ്‌നേശ് സംവിധാനം ചെയ്യുന്ന ചിത്രം അടുത്ത മാസം അവസാനം റിലീസ് ചെയ്യും. വിജയ് സേതുപതിയും സാമന്തയും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.


Posted

in

by