‘കോളേജ് ഇളക്കിമറിച്ച് ഗോപിക രമേശ്, ബീസ്റ്റിലെ പാട്ടിന് ഡാൻസ് കളിച്ച് താരം..’ – വീഡിയോ കാണാം

കുട്ടിതാരങ്ങളെ പ്രധാന റോളുകളിൽ അവതരിപ്പിച്ച് നവാഗതനായ ഗിരീഷ് എ.ഡി സംവിധാനം ചെയ്ത ചിത്രമായിരുന്നു തണ്ണീർമത്തൻ ദിനങ്ങൾ. മാത്യു തോമസും അനശ്വര രാജനുമായിരുന്നു ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്. ഇവരെ കൂടാതെ വിനീത് ശ്രീനിവാസനും സിനിമയിലെ ഒരു പ്രധാന റോളിൽ അഭിനയിച്ചിരുന്നു. വളരെ ചെറിയ ബഡ്ജറ്റിൽ ഇറങ്ങിയ ചിത്രം പക്ഷേ ബോക്സ് ഓഫീസിൽ കോടികളാണ് വാരികൂട്ടിയത്.

മാത്യു തോമസ് അവതരിപ്പിച്ച ജെയ്സൺ എന്ന കഥാപാത്രത്തിന്റെ രണ്ടാമത്തെ കാമുകിയായ സ്റ്റെഫി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് പ്രേക്ഷകരുടെ മനസ്സിൽ ഇടംപിടിച്ച താരമായിരുന്നു ഗോപിക രമേശ്. ഒരു പക്ഷേ നായികാകഥാപാതത്തോളം തന്നെ ആരാധകരെ ഉണ്ടാക്കിയ ഒരാളാണ് ഗോപിക. ആദ്യ സിനിമയാണെന്ന് തോന്നിപ്പിക്കാത്ത രീതിയിലുള്ള പ്രകടനമായിരുന്നു താരം കാഴ്ചവച്ചത്.

സിനിമ കണ്ടിറങ്ങിയ പ്രേക്ഷകർ ജെയ്സൺ പറയുന്ന പോലെ ‘ഒരു വികാരവുമില്ലാത്ത’ സ്റ്റെഫിയെ അത്ര പെട്ടന്ന് ഒന്നും മറക്കുകയും ഇല്ല. ആദ്യ ചിത്രത്തിലെ പ്രകടനത്തിന് ശേഷം പുതിയ അവസരങ്ങളും ഗോപികയെ തേടിയെത്തി. അതുപോലെ സോഷ്യൽ മീഡിയകളിൽ ധാരാളം ഫോളോവേഴ്സിനെയും ഗോപികയ്ക്ക് ലഭിച്ചു. വാങ്ക് എന്ന സിനിമയിലും ഗോപിക അതിന് ശേഷം അഭിനയിച്ചിട്ടുണ്ട്.

21-കാരിയായ ഗോപിക വൈകാതെ തന്നെ സിനിമയിൽ നായികയായി അഭിനയിക്കുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. കൊല്ലം എസ്.എൻ കോളേജിന്റെ ഈ കഴിഞ്ഞ ദിവസം നടന്ന ‘കോളേജ് യൂണിയൻ’ ഉദ്‌ഘാടന ചടങ്ങിൽ ഗോപിക രമേശ് ആയിരുന്നു അതിഥി. കോളേജിലെ പിള്ളേരെ ഇളക്കി മറിച്ചുകൊണ്ട് വിജയ് നായകനായി എത്തുന്ന ബീസ്റ്റിലെ പാട്ടിന് കിടിലം ഡാൻസ് കളിച്ചിരിക്കുകയാണ് ഗോപിക. ഇതിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു.