‘ഞങ്ങൾ തമ്മിൽ പിരിയാൻ കാരണം ഷിയാസ് കരീം അല്ല, ചിലർ അങ്ങനെ തെറ്റിദ്ധരിച്ചിട്ടുണ്ട്..’ – തുറന്ന് പറഞ്ഞ് സജ്ന

ബിഗ് ബോസിലൂടെ മലയാളികൾക്ക് പ്രിയങ്കരായ ദമ്പതിമത്സരാർത്ഥികൾ ആയിരുന്നു ഫിറോസ് ഖാനും ഭാര്യ സജ്നയും. ഇരുവരും തമ്മിൽ വിവാഹബന്ധം വേർപിരിയുകയാണെന്നുള്ള കാര്യം ഈ കഴിഞ്ഞ ദിവസം സജ്‌ന ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. തങ്ങളുടെ വേർപിരിയലിന് ഷിയാസ് കരീമുമായി യാതൊരു ബന്ധവുമില്ലെന്നും സജ്ന ആ അഭിമുഖത്തിൽ തുറന്ന് പറഞ്ഞിരുന്നു. ഷിയാസിന് എതിരെ യുവതിയുടെ പരാതി വന്നപ്പോൾ അത്തരത്തിൽ ഒരു പ്രചാരണം ഉണ്ടായിരുന്നു.

“ഞാനും ഫിറോസിക്കയും തമ്മിൽ പിരിയാൻ കാരണം മൂന്നാമത് ഒരാളല്ല.. ചിലപ്പോൾ എല്ലാവരും ചിന്തിക്കുന്നത് അങ്ങനെ ആയിരിക്കാം. മൂന്നാമത് ഒരാൾ കാരണം ആണെന്ന്.. പക്ഷേ അങ്ങനെയല്ല! ഞങ്ങൾക്ക് തമ്മിൽ ചില വാക്കുതർക്കങ്ങളും പരസ്പരം അംഗീകരിക്കാൻ പറ്റാത്ത ചില കാരണങ്ങൾ ജീവിതത്തിൽ വന്നുപോയിട്ടുണ്ട്. അങ്ങോട്ടും ഇങ്ങോട്ടും പറ്റാത്ത കുറെ കാര്യങ്ങളുണ്ട്. അത് തികച്ചും പേർസണൽ ആയതുകൊണ്ട് സംസ്കരിക്കാൻ എനിക്ക് താല്പര്യമില്ല.

ഞങ്ങൾ തമ്മിൽ പിരിയാൻ കാരണം ഷിയാസ് കരീം അല്ല. ഇപ്പോഴത്തെ ചില വീഡിയോസ് വന്ന കാരണം ചിലർ അങ്ങനെ തെറ്റിദ്ധരിച്ചിട്ടുണ്ട്. ഷിയാസുമായി അതിൽ ഒരു സംഭവങ്ങളുമില്ല. കുറെ പേർ എന്നെ ഈ കാര്യം വിളിച്ചു ചോദിച്ചിട്ടുണ്ട്. ഷിയാസിന്റെ ഒരു ലേഡി ആയിട്ടുള്ള പ്രശ്നം നടക്കുന്ന കുറെ വീഡിയോസ് വന്നുകൊണ്ടിരിക്കുന്നുണ്ട്. അത് കണ്ടിട്ടാണ് കുറെ പേര് വിളിച്ചത്. അത് വെറും ഫ്രണ്ട്ഷിപ്പ് മാത്രമാണ്. എനിക്കറിയില്ല.

പുള്ളിയെ ഞാൻ അങ്ങനെയൊരു രീതിയിൽ കണ്ടിട്ടില്ല. ചാനലുകളിൽ നിന്ന് തന്നെ കുറെ ആർട്ടിസ്റ്റുകൾ എന്നെ വിളിച്ചിട്ടുണ്ട്. നിങ്ങൾ തമ്മിൽ എന്താണ്, എന്റെ പേര് മാറി, ഫിറോസ് ആയിട്ടുള്ള വീഡിയോസ് ഇല്ല, ഫിറോസ് ഇങ്ങനെ കുറച്ച് വീഡിയോസ് ഇടുന്നു, എന്താണ് എന്നൊക്കെ ചോദിച്ചു പലരും വിളിച്ചിട്ടുണ്ട്. ഞാൻ ഇക്കയെ വിളിച്ചുപറഞ്ഞു. ഇക്ക കാണിക്കുന്നത് മോശമാണ്, നമ്മൾ രണ്ടുപേരും കൂടി എടുത്ത തീരുമാനമാണിത്..”, സജ്ന തുറന്ന് പറഞ്ഞു.