‘ചക്കപ്പഴത്തിൽ നിന്ന് പിന്മാറി സബിറ്റ!! വരുന്ന എപ്പിസോഡുകളിൽ പുതിയ ലളിതാമ്മ..’ – റേറ്റിംഗ് ഇടിയുമെന്ന് പ്രേക്ഷകർ

ടെലിവിഷൻ പരമ്പരകളിൽ ഫ്ലാവേഴ്സ് ചാനലിൽ സൂപ്പർഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന ഹാസ്യ പരമ്പരകളാണ് ഉപ്പും മുളകും, ചക്കപ്പഴവും. രണ്ടിനും ധാരാളം പ്രേക്ഷകരാണ് ഉള്ളത്. പക്ഷേ ഈ അടുത്തിടെയുണ്ടായ ചില വിവാദങ്ങൾ ഉപ്പും മുളകിനെ പ്രേക്ഷക പിന്തുണയിൽ സാരമായി ബാധിച്ചിരുന്നു. ഉപ്പുംമുളകിൽ നിന്നും മുടിയനെ പുറത്താക്കിയതാണ് ഇതിന് കാരണമായത്. ഉപ്പും മുളകും കണ്ണീർപരമ്പര പോലെയായെന്നും മുടിയനെ അവതരിപ്പിച്ച ഋഷി പറഞ്ഞിരുന്നു.

ഇപ്പോഴിതാ ചക്കപ്പഴത്തിൽ പ്രധാനപ്പെട്ട ഒരു വേഷം ചെയ്ത നടി സബിറ്റ ജോർജ് പരമ്പരയിൽ നിന്ന് പിന്മാറിയിരിക്കുകയാണ്. പ്രേക്ഷകരെ എല്ലാവരെയും അത്ഭുതപ്പെടുത്തി കൊണ്ടുള്ള തീരുമാനമായിരുന്നു അത്. വരുന്ന എപ്പിസോഡുകളിൽ സബിറ്റ അവതരിപ്പിച്ച ‘ലളിത കുഞ്ഞുണ്ണി’ എന്ന കഥാപാത്രം ചെയ്യുന്നത് മറ്റൊരു താരമായിരിക്കുമെന്നും താരം വെളിപ്പെടുത്തി. ഇൻസ്റ്റാഗ്രാമിൽ കുറിപ്പിലൂടെയാണ് ഈ കാര്യം സബിറ്റ അറിയിച്ചത്. സബീറ്റയുടെ പിന്മാറ്റം പരമ്പരയുടെ റേറ്റിംഗിനെ ബാധിക്കുമെന്ന് പ്രേക്ഷകരും വിലയിരുത്തി.

“പഴയതിനെ മനസ്സിൽ സൂക്ഷിക്കുക. പുതിയതിനെ നെഞ്ചിൽ ഏറ്റുക.. ഈ ചിത്രങ്ങളോക്കെ കാണുമ്പോൾ ഇത്തിരി ഇമോഷണലായില്ലെന്ന് പറഞ്ഞാൽ നുണ ആകും. പ്രതീക്ഷിക്കാതെ വന്നയൊരു നിധി, അത് ഏറ്റവും ആത്മാർത്ഥതയോടെ നിർവഹിച്ചതുകൊണ്ടാവും ഇത്രയും സ്നേഹം നിങ്ങളുടെയൊക്കെ അടുത്തുനിന്ന് അനുഭവിക്കാൻ സാധിച്ചത്.. ഒന്നേ പറയാനുള്ളൂ നന്ദി.. വീടും കാണാം നമ്മുക്ക്.. മറ്റൊരു വേഷത്തിൽ, മറ്റൊരു ഭാവത്തിൽ.. അതുവരെ എന്റെ പ്രിയപ്പെട്ടവരെ നന്നായി സൂക്ഷിക്കുക.

ചക്കപ്പഴം സീസൺ ഒന്നിൽ, ഞാൻ 415 എപ്പിസോഡുകളുടെയും സീസൺ രണ്ടിൽ, 58 എപ്പിസോഡുകളുടെയും ഭാഗമായിരുന്നു. സീസൺ രണ്ടിൽ നിന്ന് ചിലരെ വിലമതിക്കുന്നു, ദശലക്ഷത്തിലധികം കാഴ്‌ചകൾ കടന്ന എപ്പിസോഡുകൾ.. നിങ്ങളുടെ എല്ലാവരുടെയും സ്നേഹത്തിലും പിന്തുണയിലും ഞാൻ വിനയാന്വിതയാണ് എന്ന് മാത്രമേ എനിക്ക് പറയാനാകൂ..”, സബീറ്റ കുറിച്ചു. മമ്മൂട്ടിയുടെ നായികയായി പട്ടാളം എന്ന സിനിമയിൽ അഭിനയിച്ച ടെസ്സ ടി ജോസഫാണ് ലളിതാമ്മയായി ഇനി എത്തുക.