‘അമൃതയും ഗോപി സുന്ദറും വേർപിരിഞ്ഞോ? പരസ്പരം അൺഫോളോ ചെയ്‌ത്‌ ഇരുവരും..’ – ആശങ്കയോടെ ആരാധകർ

സിനിമ-സംഗീത ലോകത്ത് തങ്ങളുടേതായ സ്ഥാനം നേടിയെടുത്ത കഴിഞ്ഞവരാണ് സംഗീതസംവിധായകനായ ഗോപിസുന്ദറും ഗായിക അമൃത സുരേഷും. ഇരുവരും ഒരുപാട് വർഷമായി സിനിമ സംഗീത ലോകത്ത് പ്രവർത്തിക്കുന്നവരാണ്. അതുകൊണ്ട് തന്നെ ഇരുവരും നേരത്തെയുള്ള വിവാഹബന്ധങ്ങൾ തകർന്നപ്പോൾ കഴിഞ്ഞ വർഷം ഒരുമിച്ച് ജീവിക്കാൻ തീരുമാനം എടുത്തത്.

അമൃത നടൻ ബാലയുമായുള്ള വിവാഹം ബന്ധം വേർപിരിഞ്ഞ ശേഷമാണ് ഗോപി സുന്ദറുമായി ഒന്നിച്ചതെങ്കിൽ ഗോപിയാകട്ടെ ആദ്യ വിവാഹ ബന്ധത്തിനും പിന്നീട് മറ്റൊരു ഗായികയായ അഭയ ഹിരണ്മയിയുമായുള്ള ലിവിങ്ങ് റിലേഷൻഷിപ്പ് അവസാനിപ്പിച്ചും ശേഷമാണ് അമൃതയുമായി ഒന്നിച്ചത്. അതുകൊണ്ട് തന്നെ ഇങ്ങനെയൊരു തീരുമാനം എടുത്തപ്പോൾ സോഷ്യൽ മീഡിയയിലും ഒരുപാട് വിമർശനങ്ങൾ കേൾക്കേണ്ടി വന്നു.

എങ്കിലും ഇരുവരുടെയും ആരാധകർ പിന്തുണ നൽകി മുന്നോട്ട് സന്തോഷത്തോടെ പോവുകയും ചെയ്തു. പക്ഷേ ആരാധകരെ ആശങ്കയിലാക്കുന്ന ഒരു വാർത്തയാണ് പുറത്തുവരുന്നത്. അമൃതയും ഗോപി സുന്ദറും വേർപിരിയാൻ പോകുന്നുവെന്ന് ചില മാധ്യമങ്ങളിൽ റിപ്പോർട്ടുകൾ വന്നിട്ടുണ്ട്. ഇതിന്റെ കാരണമായി കണ്ടെത്തിയിരിക്കുന്നത് ഇരുവരും പരസ്പരം ഇൻസ്റ്റാഗ്രാമിൽ അൺഫോളോ ചെയ്തതെന്നും പ്രണയം പ്രഖ്യാപിച്ച പോസ്റ്റ് ഡിലീറ്റ് ചെയ്തുവെന്നതുമാണ്.

പക്ഷേ അമൃതയുടെയോ ഗോപി സുന്ദറിന്റെയോ ഭാഗത്ത് നിന്നും ഔദോഗികമായ സ്ഥിരീകരണം ഒന്നും ഇതുവരെ വന്നിട്ടില്ല. ഇരുവരുടെയും കമന്റ് ബോക്സിൽ ചോദ്യങ്ങൾ ഉന്നയിച്ച് പലരും രംഗത്ത് വന്നിട്ടുമുണ്ട്. ചിലർ ഇരുവരെ വിമർശിച്ചും വാർത്തകൾക്ക് താഴെ കമന്റുകളും ഇട്ടിട്ടുണ്ട്. ഇത് ഇങ്ങനെയൊക്കെയെ വരൂവെന്ന് അന്നേ അറിയാമായിരുന്നു എന്നും ഗോപിയണ്ണൻ അടുത്ത ആളെ തിരിഞ്ഞുപോയി കാണും എന്നിങ്ങനെ പോകുന്നു പ്രതികരണങ്ങൾ.