‘മോഹൻലാലുമായി ഡേറ്റിംഗിൽ ആണോ!! ആരാധകന്റെ സംശയത്തിന് റിപ്ലൈ നൽകി ലച്ചു..’ – മറുപടി ഇങ്ങനെ

സിനിമയിൽ ബാലതാരമായി അഭിനയിച്ച് പിന്നീട് നായികയായി മാറുകയും ചെയ്ത ഒരാളാണ് നടി ഐശ്വര്യ സുരേഷ്. അങ്ങനെയൊരു പേര് പറയുന്നതിനേക്കാൾ നല്ലത് ബിഗ് ബോസിൽ സീസൺ ഫൈവിൽ മത്സരാർത്ഥിയായി എത്തിയ ലച്ചു എന്ന് പറയുന്നതായിരിക്കും. 29 ദിവസം ഷോയിൽ നിന്ന് അസുഖകാരണം പിന്മാറിയെങ്കിലും സിനിമയിൽ അഭിനയിച്ചപ്പോൾ കിട്ടിയതിനേക്കാൾ ആരാധകരെയാണ് ലച്ചുവിന് കിട്ടിയത്.

ബോൾഡ് ആൻഡ് ഗ്ലാമറസ് ഫോട്ടോഷൂട്ടിലൂടെ ബിഗ് ബോസിൽ വരുന്നതിന് മുമ്പ് തന്നെ ഐശ്വര്യ സമൂഹ മാധ്യമങ്ങളിൽ തരംഗമായിട്ടുണ്ട്. ഷോയിൽ വന്ന ശേഷവും അത്തരം ഷൂട്ടുകൾ ഐശ്വര്യ അതുമൂലം കൂടുതൽ ആരാധകർ താരത്തിന് ലഭിക്കുകയും ചെയ്തു. ഈ കഴിഞ്ഞ ദിവസം ആരാധകരുടെ ചോദ്യങ്ങൾക്ക് ഇൻസ്റ്റാഗ്രാമിൽ മറുപടി പറയുന്ന ഒരു സെഗ്മെന്റ് സ്റ്റോറിയിലൂടെ ലച്ചു നൽകിയിട്ടുണ്ടായിരുന്നു.

അതിന് രസകരവും ചില അ ശ്ലീലവുമായ ചോദ്യങ്ങളാണ് ലച്ചുവിന് നേരിടേണ്ടി വന്നത്. അടിവസ്ത്രത്തിന്റെ നിറം എന്താണ്, ബ്രായിൽ നൃത്തം ചെയ്യുമോ, ഡേർട്ടി പിക് കാണിക്കുവോ എന്നിങ്ങനെ പോകുന്നു മോശം ചോദ്യങ്ങൾ. ഇതിനെല്ലാം ലച്ചു മറുപടിയും കൊടുത്തിട്ടുണ്ട്. അടിവസ്ത്രത്തിന്റെ നിറത്തെ പറ്റി ചോദിച്ചയാൾക്ക് ചാണകപ്പച്ച എന്നായിരുന്നു മറുപടി കൊടുത്തത്.

ഡേർട്ടി പിക് കാണിക്കുവോ എന്ന് ചോദിച്ചവന്, അഴുക് പിടിച്ചിരിക്കുന്ന പത്രങ്ങളാണ് കാണിച്ചുകൊടുത്തത്. ഇത് കൂടാതെ ബിഗ് ബോസിൽ ഒരാളെ ഇമിറ്റേറ്റ് ചെയ്യുമോ എന്ന് ചോദിച്ചപ്പോൾ നാക്ക് കടിക്കുന്ന അഖിൽ മാരാരെ ലച്ചു അനുകരിച്ച് കാണിച്ചു. ഇത് കൂടാതെ സാക്ഷാൽ മോഹൻലാലുമായി ഡേറ്റിംഗിൽ ആണോ എന്ന് ഒരു വിരുദ്ധൻ ചോദിച്ചു. ഇതിന് ‘ഞാനും ആഗ്രഹിക്കുന്നു’ എന്നായിരുന്നു മറുപടി കൊടുത്തത്.