‘ദുൽഖറിന്റെ കൂടെ അഭിനയിക്കാനാണ് ഇഷ്ടം!! ആഗ്രഹം തുറന്ന് പറഞ്ഞ് ചിന്ത ജെറോം..’ – വീഡിയോ വൈറൽ

കേരള യുവജന കമ്മീഷൻ മുൻ അധ്യക്ഷയും ഡി.വൈ.എഫ്.ഐ കേന്ദ്രകമ്മറ്റി അംഗവുമായ ആളാണ് ചിന്ത ജെറോം. രാഷ്‌ടീയ രംഗത്ത് പൊതുരംഗത്തും വ്യക്തമായ നിലപാടുകളുള്ള ഒരാളാണ് ചിന്തയെന്ന് മലയാളികൾക്ക് എല്ലാം അറിയാവുന്ന കാര്യമാണ്. സിനിമയുമായി അടുത്ത് ബന്ധമുള്ള ഒരാളാണ് ചിന്ത. ‘നവലിബറൽ കാലഘട്ടത്തിൽ മലയാളം വാണിജ്യ സിനിമയുടെ പ്രത്യയശാസ്ത്ര അടിത്തറ’ എന്ന പ്രബന്ധത്തിന് 2021-ൽ കേരള സർവകലാശാലയിൽ നിന്ന് ചിന്തയ്ക്ക് ഇംഗ്ലീഷ് സാഹിത്യത്തിൽ പി.എച്ച്.ഡി ലഭിച്ചിരുന്നു.

സിനിമ കൃത്യമായി വീക്ഷിക്കുന്ന ഒരാളുകൂടിയാണ് ചിന്ത. ഇപ്പോഴിതാ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ചിന്ത തനിക്ക് ഏറ്റവും ഇഷ്ടമുളള നടനെ കുറിച്ചും ഏത് നടന്റെ കൂടെ അഭിനയിക്കാനാണ് താല്പര്യമെന്നും സിനിമയിൽ അവസരം ലഭിച്ചിരുന്നുവെന്നും തുറന്നു പറഞ്ഞിരിക്കുകയാണ്. “പറ്റിയ അവസരങ്ങൾ ഒക്കെ വന്നാൽ അഭിനയിക്കാൻ ഇഷ്ടമാണ്. മധുപാൽ സർ ഒരിക്കൽ ഒരു സിനിമയിൽ അഭിനയിക്കുന്നതിനെ പറ്റി സംസാരിച്ചിരുന്നു.

മധുപാൽ സാറിന്റെ ടോവിനോ നായകനായ ഒരു കുപ്രസിദ്ധ പയ്യനിൽ അഭിനയിക്കാനാണ് ക്ഷണം ലഭിച്ചത്. ആ സമയത്ത് യുവജന കമ്മീഷൻ ചെയർപേഴ്‌സന്റെ തിരക്കുകളായിരുന്നു. അതുകൊണ്ട് ആ ഒരു അവസരം ഉപയോഗപ്പെടുത്താൻ കഴിഞ്ഞില്ല. ഞാൻ കുട്ടിക്കാലത്ത് എല്ലാം ലാലേട്ടൻ ഫാൻ ആയിരുന്നു. പിന്നീട് ഇപ്പോൾ മമ്മൂക്കയും ലാലേട്ടനെയും ഒരുപോലെ ഇഷ്ടമാണ്. ദുൽഖറിനെ ഇഷ്ടമാണ്, ഇപ്പോഴുള്ള റോഷനെ ഇഷ്ടമാണ്. ദുൽഖറിന്റെ കൂടെ അഭിനയിക്കാനാണ് ഏറ്റവും കൂടുതൽ ആഗ്രഹം. ദുൽഖറിനെ ഞാൻ ഇതുവരെ നേരിട്ട് കണ്ടിട്ടില്ല. കാണാം!

ഇനിയും അവസരങ്ങളുണ്ടല്ലോ! ദുൽഖറിന്റെ നായികാ എന്നർത്ഥത്തിൽ അല്ല കേട്ടോ. അദ്ദേഹം അഭിനയിക്കുന്ന ഒരു സിനിമയിൽ ഒരു കോമ്പിനേഷനുള്ള രംഗം കിട്ടിയാൽ നല്ലത്. സണ്ണി വെയ്ൻ എന്റെ അടുത്ത സുഹൃത്താണ്. സണ്ണിയുടെ അടുത്ത ഫ്രണ്ടാണല്ലോ ദുൽഖർ, ആ വഴിയും എളുപ്പമാണ്. നായികമാരിൽ, ഓരോ കട്ടത്തിൽ ഓരോ ആളുകളെ ഇഷ്ടമാണ്. ശോഭന, മഞ്ജു വാര്യർ, ഇപ്പോൾ എനിക്ക് നിഖില വിമലിനെ ഇഷ്ടമാണ്. റിമയെയും പാർവതിയുമൊക്കെ ഇഷ്ടമാണ്. ഇവരുടെയൊക്കെ നിലപാടുകൾ നോക്കാറുണ്ട്..”, ചിന്ത പറഞ്ഞു.