‘ജിമ്മിൽ അതികഠിനമായ വർക്ക്ഔട്ട് ചെയ്‌ത്‌ ബിഗ് ബോസ് താരം നടി ഋതു മന്ത്ര..’ – വീഡിയോ വൈറൽ

ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും സംപ്രേക്ഷണം ചെയ്യുന്ന ഒരു ബ്രഹ്മണ്ഡ റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. 100-ൽ അധികം ദിവസങ്ങളിൽ ഒരു വീട്ടിൽ പുറത്താവാതെ പ്രേക്ഷകരുടെ വോട്ടിങ്ങിലൂടെ വിജയിയാവുക എന്നതാണ് ബിഗ് ബോസ് ഷോ. ഇതിനിടയിൽ നിരവധി ടാസ്ക്കുകളും ഗെയിമുകളും മത്സരാർത്ഥികളായി വരുന്നവർക്ക് കളിക്കേണ്ടി വരികയും ചെയ്യും.

മലയാളത്തിലും മോഹൻലാൽ അവതാരകനായ ബിഗ് ബോസിന്റെ മൂന്ന് സീസണുകൾ കഴിഞ്ഞു. അതിൽ രണ്ട് സീസണുകളിൽ വിജയിയെ നിർണയിക്കുകയും ഒരു ബിഗ് ബോസ് ഷോ പാതിവഴിയിൽ നിർത്തുകയും ചെയ്തിരുന്നു. മൂന്നാമത്തെ ബിഗ് ബോസിൽ വിജയി ആയിരുന്നത് നടൻ മണിക്കുട്ടൻ ആയിരുന്നു. അതിൽ ആദ്യ ആഴ്ചയിൽ തന്നെ ഫാൻസ്‌/ആർമി ഗ്രൂപ്പുകൾ രൂപംകൊണ്ട ഒരു മത്സരാർത്ഥി ഉണ്ടായിരുന്നു.

നടിയും മോഡലുമായിരുന്ന ഋതു മന്ത്രയായിരുന്നു ആ താരം. സിനിമയിൽ ചെറിയ വേഷങ്ങളിൽ അഭിനയിച്ചിട്ടുള്ള ഋതുവിനെ അധികം പ്രേക്ഷകർ ശ്രദ്ധിച്ചിരുന്നില്ല. പക്ഷേ ബിഗ് ബോസിൽ വന്ന ആദ്യ ആഴ്ചയിൽ തന്നെ ഋതു ഒരുപാട് ആരാധകരെ സ്വന്തമാക്കി. ഷോയുടെ അവസാന എപ്പിസോഡ് വരെ ഉണ്ടായിരുന്ന ഋതു പക്ഷേ ഏഴാം സ്ഥാനമാണ് ലഭിച്ചത്.

മോഡലും കൂടിയതുകൊണ്ട് തന്നെ ഋതു തന്നെ ശരീരം ശ്രദ്ധിക്കുന്ന ഒരാളാണ്. കൃത്യമായ വർക്ക് ഔട്ട് ചെയ്യുന്ന ഒരാളാണ് ഋതു മന്ത്ര. ഇപ്പോഴിതാ ഋതു ജിമ്മിൽ ട്രെയിനരുടെ സഹായത്തോടെ അതി കഠിനമായ വർക്ക് ഔട്ട് ചെയ്യുന്ന വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ഋതു തന്നെ വീഡിയോ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്.

CATEGORIES
TAGS